Malayalam Bible Quiz Joel Chapter 3

Q ➤ 73. യഹോവ യെഹൂദയുടേയും യെരുശലേമിന്റെയും സ്ഥിതിമാറ്റുവാനുള്ള നാളുകളിലും കാലങ്ങളിലും സകലജാതികളെയും കൂട്ടുന്ന താഴ്വര ഏത്?


Q ➤ 74. യെഹൂദയുടേയും യെരുശലേമിന്റെയും സ്ഥിതിമാറ്റുവാനുള്ള കാലത്തിലും നാളിലും യഹോവ സകലജാതികളേയും കൂട്ടുന്നതെവിടെ?


Q ➤ 75. അവർ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ച് എന്റെ ദേശത്തെ വിഭാഗിച്ചു കഴിഞ്ഞുവല്ലോ' ആര്? ആരെ?


Q ➤ 76. 'നിങ്ങൾക്ക് എന്നോട് എന്ത് കാര്യം?; നിങ്ങളോട് ചെയ്തതിന് എനിക്ക് പകരം ചെയ്യുമോ? എന്ന് ഏതൊക്കെ ദേശങ്ങളോടാണ് യഹോവ ചോദിച്ചത്?


Q ➤ 77. യെഹൂദയിലെയും യെരുശലേമിലെയും വെള്ളിയും പൊന്നും അതിമനോഹര വസ്തുക്കളും ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയത് ആരെല്ലാം?


Q ➤ 78. യെഹൂദരേയും യെരുശലേമയും അവരുടെ അതിരുകളിൽ നിന്ന് ദൂരത്ത് അകറ്റുവാൻ തക്കവണ്ണം ജാതികൾ അവരെ ആർക്കാണ് വിറ്റുകളഞ്ഞത്?


Q ➤ 19. സാർ, സീദോൻ, ഫെലിസ്ത്യദേശവാസികളുടെ പുത്രന്മാരെയും പുത്രിമാരെയും യഹോവ വിറ്റുകളഞ്ഞതാർക്ക്?


Q ➤ 80. യെഹൂദർ, ജാതികളുടെ പുത്രിപുത്രന്മാരെ ആർക്കാണ് വിൽക്കുന്നത്?


Q ➤ 81. 'വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊൾവിൻ വീരന്മാരെ ഉദ്യോഗിപ്പിപ്പിൻ എന്ന് ആരുടെ ഇടയിലാണ് വിളിച്ചുപറയേണ്ടത്?


Q ➤ 82. വീരനായി തന്നെത്താൻ മതിക്കട്ടെ എന്ന് ആരോടു പറയുന്നു?


Q ➤ 83. എന്തിനെയാണ് വാളുകളായും കുന്തങ്ങളായും അടിക്കേണ്ടത്?


Q ➤ 84. തന്നെത്താൻ വീരനായി മതിക്കേണ്ടതാരാണ്?


Q ➤ 85. ജാതികൾ ഉണർന്ന് ഏത് താഴ്വരയിലേക്കാണ് പുറപ്പെടേണ്ടത്?


Q ➤ 86. ചുറ്റുമുള്ള സകല ജാതികളേയും നായം വിധിക്കേണ്ടതിനു യഹോവ ഇരിക്കുന്നതെ വിടെയാണ്?


Q ➤ 87. വിധിയുടെ താഴ്വരയിൽ അസംഖ്യം സമൂഹങ്ങളെ കണ്ടതാര്?


Q ➤ 88. വിധിയുടെ താഴ്വരയിൽ കാണപ്പെടുന്നതെന്താണ്?


Q ➤ 89. വിധിയുടെ താഴ്വരയിൽ അടുത്തിരിക്കുന്നതെന്ത്?


Q ➤ 90, യഹോവ സീയോനിൽനിന്ന് ഗർജിച്ച് എവിടെനിന്നാണ് തന്റെ നാദം കേൾപ്പിക്കുന്നത്?


Q ➤ 91. തന്റെ ജനത്തിന് ശരണവും യിസ്രായേൽമക്കൾക്ക് ദുർഗവും ആയിരിക്കുന്നവനാര്?


Q ➤ 92. 'വിശുദ്ധപർവതം' എന്ന് വിശേഷിക്കപ്പെട്ടിരിക്കുന്ന പർവതമേത്?


Q ➤ 93. “അന്യജാതിക്കാർ ഇനി അതിൽക്കൂടി കടക്കയില്ല' ഏതിൽക്കൂടി, എന്തു കൊണ്ട്?


Q ➤ 94. യഹോവയുടെ നാളിൽ എവിടത്തെ തോടുകളാണ് വെള്ളം ഒഴുക്കുന്നത്?


Q ➤ 95. യഹോവയുടെ ആലയത്തിൽനിന്നും ഒരു ഉറവ് പുറപ്പെട്ട് ഏതു താഴ്വരയെയാണ് നനക്കുന്നത്?


Q ➤ 96, യഹോവയുടെ നാളിൽ പർവതങ്ങൾ പൊഴിക്കുന്നതെന്ത്?


Q ➤ 97. യഹോവയുടെ നാളിൽ കുന്നുകൾ ഒഴുക്കുന്നതെന്ത്?


Q ➤ 98. യഹോവയുടെ നാളിൽ യഹോവയുടെ ആലയത്തിൽനിന്നു പുറപ്പെടുന്ന ഉറവ ഏത് താഴ്വരയെയാണ് നനക്കുന്നത്?


Q ➤ 99. യഹൂദാദേശത്തുവച്ച് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് അവരോട് ചെയ്ത സാഹസം ഹേതുവായി ശൂന്യമായിത്തീരുന്ന തെന്ത്? നിർജന മരുഭൂമിയായി ഭവിക്കുന്നതെന്ത്?


Q ➤ 100,സദാകാലത്തേക്കും തലമുറതലമുറയോളം നിവാസികളുണ്ടാകുന്നതെവിടെയെല്ലാം?


Q ➤ 101. 'ഞാൻ പോക്കീട്ടില്ലാത്ത അവരുടെ രക്തപാതകം ഞാൻ പോക്കും' യഹോവ ആരെ ക്കുറിച്ചാണ് ഇപ്രകാരം അരുളിച്ചെയ്തത്?


Q ➤ 102, യഹോവ സീയോനിൽ വസിച്ചുകൊണ്ടിരിക്കും' എന്ന വാക്യത്തിൽ അവസാനിക്കുന്ന പ്രവചന പുസ്തകമേത്?