Malayalam Bible Quiz John Chapter 01 || മലയാളം ബൈബിൾ ക്വിസ് : യോഹന്നാൻ

1.റബ്ബി അങ്ങ് ദൈവപുത്രനാണ്‌ ഇസ്രയേലിന്റെ രാജാവാണ്‌ ഇതാരാണ് യേശുവിനോട് പറഞ്ഞത് ?
A) യോഹന്നാന്‍
B) സക്കെവൂസ്
C) നഥാനയേല
D) ദൈവദൂതന്മാര്‍
2.തന്നെ സ്വീകരിച്ച അവർക്കെല്ലാം തൻറെ നാമത്തിൽ വിശ്വസിക്കുന്നവർക്ക് എല്ലാം എന്തിനുള്ള കഴിവാണ് നൽകുന്നത് ?
A) ദൈവമക്കൾ ആകാൻ
B) അനുഗൃഹീതരാകാൻ
C) നന്മയുള്ളവർ ആകാൻ
D) പ്രവാചകൻ ആകാൻ
3.പീലിപ്പോസ് വിളിക്കുന്നതിനു മുൻപ് മുൻപ് ഏത് മരത്തിന് ചുവട്ടിൽ നഥാനിയേൽ ഇരിക്കുന്നത് കണ്ടു എന്നാണ് ഈശോ പറഞ്ഞത് ?
A) ഓക്കു മരത്തിന്റെ
B) അത്തിമരത്തിന്റെ
C) തേക്കു മരത്തിന്റെ
D) ഒലിവ് മരത്തിന്റെ
4.എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ----------------- വരുന്നുണ്ടായിരുന്നു വി. യോഹന്നാന്‍. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ലോകത്തിലേക്ക്
B) മന്നിലേയ്ക്ക്
C) സമൂഹത്തിലേക്ക്
D) വിണ്ണിലേയ്ക്ക്
5.ആര് അന്ത്രയോസിന്റെയും പത്രോസിന്റെയും പട്ടണമായ ബേത്സയ്ദായില്‍ നിന്നുള്ളവനായിരുന്നു ?
A) പീലിപ്പോസ്
B) അന്ത്രയോസ്
C) മത്തായി
D) യാക്കോബ്
6.പീലിപ്പോസിന്റെ ദേശം എവിടെയാണ് ?
A) ജെറുസലേം
B) താബോർ
C) ബേത് സയ്ദായില
D) ഗലീലി
7.നിയമം ആരു വഴി നൽകപ്പെട്ടു ?
A) ദൈവം വഴി
B) ദാവീദ് വഴി
C) മോശ വഴി
D) അബ്രഹാം വഴി
8.ഇതാ നിഷ്കപടനായ ഒരു യഥാര്‍ഥ ഇസ്രയേല്‍ക്കാരന്‍. ആരെപ്പറ്റിയാണ് യേശു പറഞ്ഞത് ?
A) പത്രോസിനെ
B) അന്ത്രയോസിനെ
C) മത്തായിയുടെ
D) നഥാനിയേലിനെ
9.പീലിപ്പോസ് ആരുടേയും പത്രോസിന്റെയും പട്ടണമായ ബേത്സയ്ദായില്‍ നിന്നുള്ളവനായിരുന്നു ?
A) യോഹന്നാന്റെയും
B) യാക്കോബിന്റെയും
C) മത്തായിയുടെയും
D) അന്ത്രയോസിന്റെയും
10.എല്ലാ മനുഷ്യരെയും ------------ യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേക്ക് വരുന്നുണ്ടായിരുന്നു വി. യോഹന്നാന്‍. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പ്രകാശിപ്പിക്കുന്ന
B) സ്നേഹിക്കുന്ന
C) ബഹുമാനിക്കുന്ന
D) സംരക്ഷിക്കുന്ന
Result: