Malayalam Bible Quiz John Chapter 08 || മലയാളം ബൈബിൾ ക്വിസ് : യോഹന്നാൻ

1.ആരാണ് തന്നെ മഹത്വപ്പെടുത്തുന്നതെന്നാണ് യേശു പറഞ്ഞത്?
A) എന്റെ കർത്താവ്
B) എന്റെ പിതാവ്
C) എന്റെ ദൈവദൂതന്മാർ
D) എന്റെ പിതാക്കന്മാർ
2.തങ്ങൾ ആരുടെ സന്തതികളാണ് എന്നാണ് യഹൂദർ പറഞ്ഞത്?
A) മോശയുടെ
B) അബ്രഹാമിന്റെ
C) ദാവീദിന്റെ
D) സാവൂളിന്റെ
3.എവിടെ വെച്ച് പഠിപ്പിക്കുമ്പോഴാണ് യേശു ഞാൻ ലോകത്തിന്റെ പ്രകാശമാണ് എന്ന് പറഞ്ഞത്?
A) സിനഗോഗ്
B) കഫർണാം
C) ദൈവാലയത്തിൽ
D) ഗലീലി
4.നിയമജ്ഞരും ഫരിസേയരും കുറ്റമാരോപിച്ചപ്പോൾ യേശു എന്ത് ചെയ്യുകയായിരുന്നു?
A) പഠിപ്പിക്കുകയായിരുന്നു
B) വിശ്രമിക്കുകയായിരുന്നു
C) കുനിഞ്ഞു വിരൽ കൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു
D) രോഗികളെ സുഖപ്പെടുത്തുകയായിരുന്നു
5.വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ ആരാണ് യേശുവിന്റെ അടുക്കൽ കൊണ്ടുവന്നത്?
A) ന്യായാധിപന്മാർ
B) പുരോഹിതർ
C) നിയമജ്ഞരും ഫരിസേയരും
D) പുരോഹിത പ്രമുഖൻ മാരും നിയമജ്ഞരും
6.ആരിൽ നിന്നുള്ളവനാണ് ദൈവത്തിന്റെ വാക്ക് ശ്രവിക്കുന്നത്?
A) മിശിഹായിൽനിന്ന്
B) പ്രവാചകരിൽനിന്ന്
C) ദൈവത്തിൽനിന്ന്
D) പിതാക്കന്മാരിൽനിന്ന്
7.അവൻ നുണയനും നുണയുടെ പിതാവുമാണ്" ആര്?
A) യഹൂദർ
B) ഫരിസേയർ
C) പിശാച്
D) നിയമജ്ഞർ
8.നിങ്ങളിൽ എന്തില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ എന്നാണ് യേശു പറഞ്ഞത്?
A) പാപമില്ലാത്തവൻ
B) വിശ്വാസമില്ലാത്തവൻ
C) അഹങ്കാരമില്ലാത്തവൻ
D) കരുണയില്ലാത്തവൻ
9.ആരും യേശുവിനെ പിടിച്ചില്ല എന്തുകൊണ്ട്?
A) അവനെ ഭയപ്പെട്ടതിനാൽ
B) അവന്റെ സമയം ഇനിയും വന്നു ചേർന്നിട്ടില്ലാത്തതിനാൽ
C) ജനങ്ങളെ ഭയപ്പെട്ടതിനാൽ
D) അവസരം ലഭിക്കാത്തതിനാൽ
10.വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളെ എന്ത് ചെയ്യണമെന്നാണ് മോശ നിയമത്തിൽ പറഞ്ഞത്?
A) കൊല്ലണം
B) നാടുകടത്തുക
C) തടവിൽ ആക്കുക
D) കല്ലെറിയണം
Result: