Malayalam Bible Quiz John Chapter 18 || മലയാളം ബൈബിൾ ക്വിസ് : യോഹന്നാൻ

1.പ്രധാന പുരോഹിതന്‍ യേശുവിനെ അവന്റെ ------------ പ്രബോധനത്തെയും കുറിച്ച് ചോദ്യം ചെയ്തു പൂരിപ്പിക്കുക ?
A) സേവകരെയും
B) ജനത്തെയും
C) പ്രമുഖരെയും
D) ശിഷ്യരെയും
2.അവര്‍ അവനെ ആദ്യം അന്നാസിന്റെ അടുക്കലേക്കു കൊണ്ടുപോയി ആരെ ?
A) സ്നാപകയോഹന്നാനെ
B) യാക്കോബിനെ
C) യേശുവിനെ
D) ശിഷ്യന്‍മാരെ
3.ഈ മനുഷ്യനെ അല്ല, ബറാബ്ബാസിനെ എന്ന്‌ അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ബറാബ്ബാസ്‌ ആരായിരുന്നു ?
A) കൊള്ളക്കാരനായിരുന്നു
B) കവര്‍ച്ചക്കാരനായിരുന്നു
C) വഞ്ചകനായിരുന്നു
D) മോഷ്ടാവായിരുന്നു
4.പ്രധാനപുരോഹിതന്റെ ഭൃത്യരിലൊരുവനും പത്രോസ്‌ ----------- ഛേദിച്ചവന്റെ ചാര്‍ച്ചക്കാരനുമായ ഒരുവന്‍ അവനോടു ചോദിച്ചു: ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടതല്ലേ പൂരിപ്പിക്കുക ?
A) തല
B) ചെവി
C) നാവ്
D) ശിരസ്സ്
5.അവര്‍ അവനെ ആദ്യം അന്നാസിന്റെ അടുക്കലേക്കു കൊണ്ടുപോയി. കാരണം, അവന്‍ ആ വര്‍ഷത്തെ പ്രധാനപുരോഹിതനായ കയ്യാഫാസിന്റെ ആരായിരുന്നു ?
A) സഹോദരനായിരുന്നു
B) സ്നേഹിതനായിരുന്നു
C) അമ്മായിപ്പനായിരുന്നു
D) ബന്ധുവായിരുന്നു
6.ജനങ്ങള്‍ക്കു വേണ്ടി ഒരാള്‍ മരിക്കുന്നതു യുക്‌തമാണെന്നു ആരെ ഉപദേശിച്ചതു കയ്യാഫാസാണ്‌ ?
A) ജനപ്രമാണിമാരെ
B) ജനങ്ങളെ
C) മനുഷ്യരെ
D) യഹൂദരെ
7.ബറാബ്ബാസ് ആരായിരുന്നു ?
A) കൊലപാതകി
B) മോഷ്ടാവ്
C) തീവ്രവാദി
D) കൊള്ളക്കാരൻ
8.ആരാണ് ഒരു ഗണം പടയാളികളെയും സേവകന്മാരെയും കൂട്ടിക്കൊണ്ട് യേശുവിന്റെ അടുത്തെത്തിയത് ?
A) യൂദാസ്
B) പത്രോസ്
C) കയ്യഫാസ്
D) പീലാത്തോസ്
9.ആര് വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച്‌ യേശുവിനെ വിളിച്ച്‌ അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ ?
A) പീലാത്തോസ്
B) സേവകര്‍
C) കയ്യാഫാസ്
D) അംഗരക്ഷകര്‍
10.പത്രോസ് ചെവി ഛേദിച്ചു കളഞ്ഞ ഭൃത്യന്റെ പേര് എന്തായിരുന്നു ?
A) ലെഗിയോൺ
B) മൽക്കോസ്
C) ലേവി
D) സക്കേവൂസ്
Result: