Q ➤ 1. വേദപുസ്തകത്തിലെ 32-ാമത്തെ പുസ്തകം?
Q ➤ 2. യോനായുടെ പുസ്തകത്തിന് എത്ര അദ്ധ്യായങ്ങളുണ്ട്?
Q ➤ 3. ഈ പുസ്തകത്തിൽ എത്ര വാക്യം ഉണ്ട്?
Q ➤ 4. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?
Q ➤ 5. താക്കോൽ വാക്വം ഏത്?
Q ➤ 6. താക്കോൽ പദം ഏത്?
Q ➤ 7. യോനയുടെ പിതാവ്?
Q ➤ 8. യോനായുടെ പുസ്തകം ആരംഭിക്കുന്നത് ആരിലാണ്?
Q ➤ 9. യോനയുടെ ജന്മദേശം?
Q ➤ 10. എവിടെ പോയി പ്രസംഗിപ്പാനാണ് യഹോവ യോനയോട് അരുളിച്ചെയ്തത്?
Q ➤ 11. ഏത് മഹാനഗരത്തിൽ ചെന്ന്, അതിനു വിരോധമായി പ്രസംഗിക്കുവാനാണ് യോനായോട് യഹോവ അരുളിച്ചെയ്തത്?
Q ➤ 12. ആരുടെ ദുഷ്ടതയാണ് യഹോവയുടെ സന്നിധിയിൽ എത്തിയത്?
Q ➤ 13. 'മഹാനഗരമായ നീനെവേയിലേക്കു പോകുന്നതിനു പകരം യോനാ പോയതെവിടേക്ക്?
Q ➤ 14. ഏതു തുറമുഖത്തുനിന്നാണ് യോനാ തർശീശിലേക്ക് കപ്പൽ കയറിയത്?
Q ➤ 15. യഹോവയുടെ സന്നിധിയിൽനിന്ന് തർശീശിലേക്ക് പോകുവാൻ യോനാ ചെന്നതെവിടേക്കാണ്?
Q ➤ 16. കപ്പൽ തകർന്നുപോകുവാൻ തക്കവണ്ണം സമുദ്രത്തിൽ ഒരു പെരുങ്കാറ്റ് അടിപ്പിച്ചതാര്?
Q ➤ 17. ആരു നിമിത്തമാണ് യഹോവ സമുദ്രത്തിൽ കൊടുങ്കാറ്റടിപ്പിച്ചത്?
Q ➤ 18. ആരാണ് ഭയപ്പെട്ട് ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചത്. കപ്പൽക്കാർ കപ്പലിന്ന് ഭാരം കുറക്കേണ്ടതിന് അതിലെ ചരക്ക് കടലിൽ എറിഞ്ഞുകളഞ്ഞതാര്?
Q ➤ 19. കപ്പലിന്റെ അടിത്തട്ടിൽ കിടന്ന് ഉറങ്ങിയവൻ ആര്?
Q ➤ 20. നീ ഉറങ്ങുന്നതെന്ത്? എഴുന്നേറ്റ് നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിന്നു ദൈവം പ ക്ഷേ നമ്മെ കടാക്ഷിക്കും' ആര് ആരോടു പറഞ്ഞു?
Q ➤ 21. കപ്പൽക്കാർ ചീട്ടിട്ടപ്പോൾ ചീട്ടു വീണതാർക്ക്?
Q ➤ 22. 'നിന്റെ തൊഴിൽ എന്ത്? നീ എവിടെനിന്നു വരുന്നു? നിന്റെ നാടേത്? നീ ഏത് ജാതിക്കാരൻ? ആര് ആരോടുപറഞ്ഞു?
Q ➤ 23. 'ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗീയ ദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു' എന്ന് പറഞ്ഞതാര്?
Q ➤ 24. യോനാ ഏതു ജാതിക്കാരൻ?
Q ➤ 25. യഹോവയുടെ സന്നിധിയിൽ നിന്ന് ഓടിപ്പോയവനാര്?
Q ➤ 26. കപ്പലിലെ പുരുഷന്മാർ അത്യന്തം ഭയപ്പെട്ട് യോനായോടു പറഞ്ഞതെന്ത്?
Q ➤ 27. എന്നെ എടുത്തു സമുദ്രത്തിൽ ഇട്ടുകളവിൻ; അപ്പോൾ സമുദ്രം അടങ്ങും' ആര് ആരോടു പറഞ്ഞു?
Q ➤ 28. 'ഈ മനുഷ്യന്റെ ജീവൻ നിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; നിർദോഷരക്തം ചൊരിയിച്ച് കുറ്റം ഞങ്ങളുടെമേൽ വരുത്തരു ആര് ആരെക്കുറിച്ച് ആരോട് നിലവിളിച്ചതാണിത്?
Q ➤ 29. ആരെ എടുത്ത് സമുദ്രത്തിൽ ഇട്ടപ്പോഴാണ് സമുദ്രത്തിന്റെ കോപം അടങ്ങിയത്?
Q ➤ 30. സമുദ്രത്തിലേക്ക് എറിയപ്പെട്ട പ്രവാചകൻ?
Q ➤ 31. യോനാപ്രവാചകനെ എവിടേക്ക് ഇട്ടുകളഞ്ഞു?
Q ➤ 32. കപ്പൽ യാത്രികർ യഹോവയെ അത്യന്തം ഭയപ്പെട്ട് ചെയ്തതെന്ത്?
Q ➤ 33. യോനായെ വിഴുങ്ങുവാൻ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയതാര്?
Q ➤ 34. യോനായെ വിഴുങ്ങേണ്ടതിന് യഹോവ എന്തിനെയാണ് കല്പിച്ചാക്കിയിരുന്നത്?
Q ➤ 35. യോനാ എത്ര ദിവസം മത്സ്യത്തിന്റെ വയറ്റിൽ കിടന്നു?