Malayalam Bible Quiz Lamentations Chapter 2

Q ➤ 34. യഹോവ സീയോൻ പുത്രിയെ തന്റെ കോപത്തിൽ എന്തുകൊണ്ടാണ് മറെച്ചത്?


Q ➤ 35. ആരുടെ മഹത്വമാണ് യഹോവ ആകാശത്തുനിന്നു ഭൂമിയിൽ ഇട്ടുകളഞ്ഞത്?


Q ➤ 36. യഹോവ തന്റെ കോപത്തിൽ മേഘംകൊണ്ടു മറച്ചതാരെ?


Q ➤ 37. കർത്താവ് കരുണ കാണിക്കാതെ നശിപ്പിച്ചിരിക്കുന്നത് ആരുടെ മേച്ചിൽ പുറങ്ങളാണ്?


Q ➤ 38. കർത്താവു തന്റെ ക്രോധത്തിൽ കോട്ടകൾ ഇടിച്ചുകളഞ്ഞതാരുടെ?


Q ➤ 39. ആരെയൊക്കെയാണ് യഹോവ നിലത്തിട്ട് അശുദ്ധമാക്കിയത്?


Q ➤ 40.തന്റെ ഉഗ്രകോപത്തിൽ ആരുടെ കൊമ്പാണ് യഹോവ വെട്ടിക്കളഞ്ഞത്?


Q ➤ 41. ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ യഹോവ ദഹിപ്പിച്ചുകളഞ്ഞതാരെ?


Q ➤ 42. ആരുടെ കൂടാരത്തിലാണ് തന്റെ ക്രോധം തീപോലെ യഹോവ ചൊരിഞ്ഞത്?


Q ➤ 43. കർത്താവ് ശത്രുവെപ്പോലെയായി മുറിച്ചുകളഞ്ഞതാരെ?


Q ➤ 44. ആർക്കാണു യഹോവ ദുഃഖവും വിലാപവും വർധിപ്പിച്ചത്?


Q ➤ 45. തിരുനിവാസം ഒരു തോട്ടം പോലെ നീക്കിക്കളഞ്ഞതാര്?


Q ➤ 46. യഹോവ സീയോനിൽ മറെക്കുമാറാക്കിയതെന്തെല്ലാം?


Q ➤ 47.തന്റെ ഉഗ്രകോപത്തിൽ ആരെയൊക്കെയാണ് യഹോവ നിരസിച്ചുകളഞ്ഞത്?


Q ➤ 48.തന്റെ യാഗപീഠം തള്ളിക്കളഞ്ഞു, വിശുദ്ധമന്ദിരം വെറുത്തതാര്?


Q ➤ 49. യഹോവ ആരുടെ മതിലാണ് നശിപ്പിക്കാൻ നിർണയിച്ചത്?


Q ➤ 50. യെരുശലേം പുത്രിയുടെ രാജാവും പ്രഭുക്കന്മാരും ആരുടെ ഇടയിലാണ് ഇരിക്കുന്നത്?


Q ➤ 51. ആരുടെ വാതിലുകളാണ് മണ്ണിൽ പൂണ്ടുപോയത്?


Q ➤ 52 ആരുടെ മുഷന്മാരാണ് മിണ്ടാതെ നിലത്തിരിക്കുന്നത്?


Q ➤ 53. 'അവർ തലയിൽ പൊടി വാരിയിട്ടു രട്ടുടുത്തിരിക്കുന്നു'ആര്?


Q ➤ 54.നിലത്തോളം തല താഴ്ത്തുന്നതാര്?


Q ➤ 55, നഗരവീഥികളിൽ തളർന്നുകിടക്കുന്നവർ ആരെല്ലാം?


Q ➤ 56.നിഹതന്മാരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും അമ്മയുടെ മാർവിൽ വെച്ച് പ്രാണൻ വിടുമ്പോഴും പൈതങ്ങളും ശിശുക്കളും അമ്മമാരോട് എന്താണു ചോദിക്കുന്നത്?


Q ➤ 57.ആരുടെ മുറിവാണു സമുദ്രം പോലെ വലുതായിരിക്കുന്നത്?


Q ➤ 58 ഭോഷത്വവും വ്യാജവും ദർശിക്കുന്നതാര്?


Q ➤ 59 സൗന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഏത്?


Q ➤ 60 കടന്നുപോകുന്ന ഏവരും ആരെച്ചൊല്ലിയാണ് ചുളകുത്തി തലകുലുക്കുന്നത്?


Q ➤ 61. രാവും പകലും ഒരുപോലെ കണ്ണീരൊഴുക്കുക, നിനക്കുതന്നെ സ്വസ്ഥത നൽകരുത്; നിന്റെ കൺമണി വിശ്രമിക്കയും രുത് ആരോടാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്?


Q ➤ 62.രാത്രിയിൽ യാമാംഭത്തിൽ എഴുന്നേറ്റു നിലവിളിക്കാൻ പ്രവാചകൻ ആരോടു പറയുന്നു?


Q ➤ 63. രാത്രിയിൽ, യാമാരംഭത്തിൽ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളം പോലെ കർതൃസന്നിധിയിൽ പകരുക വേദഭാഗം കുറിക്കുക?


Q ➤ 64.കർത്താവിന്റെ വിശുദ്ധമന്ദിരത്തിൽ ആരൊക്കെ കൊല്ലപ്പെടണമോ എന്നാണ് ചോദിച്ചിരിക്കുന്നത്?


Q ➤ 65.ഉത്സവത്തിനു വിളിച്ചുകൂട്ടും പോലെ യഹോവ വിളിച്ചുകൂട്ടിയിരിക്കുന്നതെന്തിനെയാണ്?