Q ➤ 81. സകല വീഥികളുടേയം തലക്കൽ ചൊരിഞ്ഞുകിടക്കുന്നതെന്ത്?
Q ➤ 82.തങ്കത്തോടു തുല്യരായിരുന്ന ആരെയാണ് യഹോവ കുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നത്?
Q ➤ 83. തങ്കത്തോടു തുല്യരായിരിക്കുന്ന വിശിഷ്ടപുത്രന്മാർ ഉണ്ടായിരുന്നതാർക്ക്?
Q ➤ 84.എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഏതു പക്ഷിയെപ്പോലെ ക്രൂരമായിരിക്കുന്നു?
Q ➤ 85.മുല കാണിച്ചു കുട്ടികളെ കുടിപ്പിക്കുന്ന മൃഗമേത്?
Q ➤ 86.തന്റെ ജനത്തിന്റെ പുത്രി എന്തിനെപ്പോലെ ക്രൂരയായിത്തീർന്നിരിക്കുന്നു എന്നാണ് യഹോവ പറയുന്നത്?
Q ➤ 87.നാവു ദാഹംകൊണ്ട് അണ്ണാക്കോടു പറ്റിയിരിക്കുന്നത് ആരുടേതാണ്?
Q ➤ 88 എന്തുധരിച്ചു വളർന്നവരാണ് കുപ്പകളെ ആലിംഗനം ചെയ്യുന്നത്?
Q ➤ 89 എന്ന് അനുഭവിച്ചുവന്നവരാണ് വീഥികളിൽ പട്ടിണികിടക്കുന്നത്?
Q ➤ 90.കൈ തൊടാതെ പെട്ടെന്നു മറിഞ്ഞുപോയ പട്ടണമേത്?
Q ➤ 91. തങ്ങളുടെ സ്വന്തകൈകൊണ്ട് പൈതങ്ങളെ പാകം ചെയ്തതാര്?
Q ➤ 92 സീയോനിൽ തീ കത്തിച്ചു; അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞതാര്?
Q ➤ 93. യെരുശലേമിന്റെ വാതിലുകൾക്കകത്തു എന്തു കടക്കും എന്നാണ് ഭൂരാജാക്കന്മാരും ഭൂവാസികളും വിശ്വസിക്കാതിരുന്നത്?
Q ➤ 94. ഏദോംപുത്രി പാർക്കുന്നതെവിടെ?
Q ➤ 95 നിന്റെ അകൃത്വം തീർന്നിരിക്കുന്നു; ഇനി അവൻ നിന്നെ പ്രവാസത്തിലേക്കു അയക്കയില്ല' ആരോടാണിങ്ങനെ പറഞ്ഞി രിക്കുന്നത്?
Q ➤ 96 അവൻ നിന്റെ അകൃത്യം സന്ദർശിക്കുകയും പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും' ആരോടാണിങ്ങനെ പറഞ്ഞിരി ക്കുന്നത്?