1.ഇസ്രായേലിനു വെളിപ്പെടുന്നതുവരെ അവന്‍ മരുഭൂമിയിലായിരുന്നു. ആരെക്കുറിച്ചാണ് ഇവിടെ പറയുന്നത് ?
2.ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടി വന്നത് ആര് ?
3.ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന -----------പൂരിപ്പിക്കുക ?
4.ഞാന്‍ ഇത് എങ്ങനെ അറിയും ഞാന്‍ വൃദ്‌ധനാണ്; എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ് ഇത് ആരാണ് ദൂതനോട് ചോദിച്ചത് ?
5.അവര്‍ അവളോടു പറഞ്ഞു: നിന്റെ ബന്‌ധുക്കളിലാര്‍ക്കും ഈ --------------- ഇല്ലല്ലോ പൂരിപ്പിക്കുക ?
6.ധൂപാര്‍പ്പണസമയത്ത് സമൂഹം മുഴുവന്‍ എവിടെ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു ?
7.പൗരോഹിത്യവിധിപ്രകാരം കര്‍ത്താവിന്റെ എവിടെ പ്രവേശിച്ച് ധൂപം സമര്‍പ്പിക്കാന്‍ സഖറിയായ്‌ക്ക് കുറിവീണു ?
8.നമ്മുടെ --------------- അബ്രാഹത്തോടു ചെയ്‌ത അവിടുത്തെ വിശുദ്‌ധമായ ഉടമ്പടി അനുസ്‌മരിക്കാനും പൂരിപ്പിക്കുക ?
9.ഇരുളിലും മരണത്തിന്റെ നിഴലിലും ഇരിക്കുന്നവർക്ക് പ്രകാശം വീശാനും സമാധാനത്തിന്റെ മാർഗ്ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ വേണ്ടിയാണ്. എന്ന വചനത്തിന്റെ പുതിയ നിയമത്തിലെ റഫറൻസ് ഉള്ള ഗ്രന്ഥം?
10.എട്ടാം ദിവസം പരിച് ഛെദനം ചെയ്യണമെന്ന് പ്രതിപാദിക്കുന്ന പഞ്ചഗ്രന്ഥിയിലെ പുസ്തകങ്ങൾ?
Result: