Malayalam Bible Quiz Luke Chapter 08 || മലയാളം ബൈബിൾ ക്വിസ് : ലൂക്കോസ്

1.അവന്‍ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയുംചെയ്യുന്നവരാണ്‌ എന്റെ അമ്മയും -----------പൂരിപ്പിക്കുക ?
A) സഹോദരരും
B) ബന്ധുക്കളും
C) സ്നേഹിതരും
D) ചാര്‍ച്ചക്കാരും
2.അതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലുംചുറ്റിസഞ്ചരിച്ച്‌ പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ എന്ത് അറിയിക്കുകയും ചെയ്‌തു ?
A) വചനം
B) സുവിശേഷം
C) നന്മ
D) സന്ദേശം
3.അതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും------------- പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്‌തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു പൂരിപ്പിക്കുക ?
A) സഞ്ചരിക്കുകയും
B) വസിക്കുകയും
C) യാത്ര ചെയ്യുകയും
D) ചുറ്റി സഞ്ചരിച്ചു
4.മുള്ളുകളുടെ ഇടയില്‍ വീണത്‌-------------- കേള്‍ക്കുന്നെങ്കിലും ജീവിത ക്ലേശങ്ങള്‍, സമ്പത്ത്‌, സുഖഭോഗങ്ങള്‍ എന്നിവ വചനത്തെ ഞെരുക്കിക്കളയുന്നതുകൊണ്ട്‌ ഫലം പുറപ്പെടുവിക്കാത്തവരാണ്‌ പൂരിപ്പിക്കുക ?
A) വാക്ക്
B) വചനം
C) സ്വരം
D) നന്മ
5.യേശു അവളുടെ കൈയ്‌ക്കുപിടിച്ച്‌ അവളെ വിളിച്ചുകൊണ്ടു എന്താണ് പറഞ്ഞത് ?
A) ഭേദമാകട്ടെ
B) ബാലികേ എഴുന്നേല്‍ക്കുക
C) സൗഖ്യം പ്രാപിക്കട്ടെ
D) സുഖം പ്രാപിക്കട്ടെ
6.ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാന്‍ വരം ലഭിച്ചിരിക്കുന്നത്‌ നിങ്ങള്‍ക്കാണ്‌. മററുള്ളവര്‍ക്കാകട്ടെ അവ എന്തിലൂടെ നല്‍കപ്പെടുന്നു ?
A) കല്പനകളിലൂടെ
B) ചട്ടങ്ങളിലൂടെ
C) ഉപമകളിലൂടെ
D) വാക്കുകളിലൂടെ
7.മുള്ളുകളുടെ ഇടയില്‍ വീണത്‌, വചനം കേള്‍ക്കുന്നെങ്കിലും ജീവിത ക്ലേശങ്ങള്‍, ------------- സുഖഭോഗങ്ങള്‍ എന്നിവ വചനത്തെ ഞെരുക്കിക്കളയുന്നതുകൊണ്ട്‌ ഫലം പുറപ്പെടുവിക്കാത്തവരാണ്‌ പൂരിപ്പിക്കുക ?
A) ജീവിതക്ലേശങ്ങള്‍
B) സുഖഭോഗങ്ങള്‍
C) ആര്‍ഭാടങ്ങള്‍
D) സമ്പത്ത്
8.ചിലതു പാറമേല്‍ വീണു. അതു മുളച്ചു വളര്‍ന്നെങ്കിലും എന്തില്ലാതിരുന്നതുകൊണ്ട്‌ ഉണങ്ങിപ്പോയി ?
A) ജലം
B) വെള്ളം
C) ആഴം
D) നനവ്
9.ചിലതു നല്ല നിലത്തു വീണു. അതു വളര്‍ന്നു എത്ര മേനി ഫലം പുറപ്പെടുവിച്ചു ?
A) അമ്പതു
B) നൂറു
C) മുപ്പതു
D) അറുപതു
10.ചിലതു പാറമേല്‍ വീണു. അതു മുളച്ചു വളര്‍ന്നെങ്കിലും നനവില്ലാതിരുന്നതുകൊണ്ട്‌ എന്ത് സംഭവിച്ചു ?
A) ഉണങ്ങിപ്പോയി
B) നശിച്ചു പോയി
C) വാടിപ്പോയി
D) കരിഞ്ഞുപ്പോയി
Result: