Malayalam Bible Quiz Luke Chapter 20 || മലയാളം ബൈബിൾ ക്വിസ് : ലൂക്കോസ്

1.എന്നാല്‍, അവന്‍ ------------ സ്വീകരിച്ചു തിരിച്ചുവന്നു. താന്‍ പണം ഏല്‍പിച്ചിരുന്ന ഭൃത്യന്‍മാര്‍ വ്യാപാരം ചെയ്‌ത്‌ എന്തു സ മ്പാദിച്ചുവെന്ന്‌ അറിയുന്നതിന്‌ അവരെ വിളിക്കാന്‍ അവന്‍ കല്‍പിച്ചു പൂരിപ്പിക്കുക ?
A) പദവി
B) നേത്യ പദവി
C) രാജപദവി
D) നേത്യ സ്ഥാനം
2.കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവ്‌ അനുഗൃഹീതന്‍, സ്വര്‍ഗത്തില്‍ ------------- അത്യുന്നതങ്ങളില്‍ മഹത്വം എന്ന്‌ അവര്‍ ആര്‍ത്തുവിളിച്ചു പൂരിപ്പിക്കുക ?
A) വനങ്ങുന്നവന്‍
B) കീര്‍ത്തനം
C) സ്തുതിക്കുന്നവന്‍
D) സമാധാനം
3.അവന്‍ കടന്നുപോകുമ്പോള്‍ അവര്‍ വഴിയില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ വിരിച്ചു ആര് ?
A) ശിഷ്യന്‍മാര്‍
B) യേശു
C) യോഹന്നാന്‍
D) രാജാവ്
4.ഞാന്‍ ഭരിക്കുന്നത്‌ ഇഷ്‌ടമില്ലാതിരുന്ന എന്റെ ആരെ ഇവിടെ കൊണ്ടുവന്ന്‌ എന്റെ മുമ്പില്‍ വച്ചു കൊന്നുകളയുവിന്‍ ?
A) ശത്രുക്കളെ
B) വ്ഞ്ചകരെ
C) അക്രമികളെ
D) ദുഷ്ടരെ
5.അവര്‍ അതിനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. എന്തിനെ ?
A) കോലാടിനെ
B) ആട്ടിന്‍‌കുട്ടിയെ
C) കുഞ്ഞാടിനെ
D) കഴുതകുട്ടിയെ
6.അവന്‍ ഭൃത്യന്‍മാരില്‍ എത്ര പേരെ വിളിച്ച്‌, പത്തു നാണയം അവരെ ഏല്‍പിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ തിരിച്ചുവരുന്നതുവരെ നിങ്ങള്‍ ഇതുകൊണ്ടു വ്യാപാരം ചെയ്യുവിന്‍ ?
A) ആറു
B) അഞ്ചു
C) ഇരുപത്
D) പത്തു
7.ഒലിവുമലയ്‌ക്കരികെയുള്ള ബേത്‌ഫഗെ------------- എന്നീ സ്‌ഥലങ്ങളെ സമീപിച്ചപ്പോള്‍, അവന്‍ രണ്ടു ശിഷ്യന്‍മാരെ ഇപ്രകാരം നിര്‍ദേശിച്ചയച്ചു ?
A) ഈജിപ്ത്
B) യുദാ
C) ഗ്രീക്ക്
D) ബഥാനിയാ
8.യേശു ദിവസവും ദേവാലയത്തില്‍ എന്ത് ചെയ്തിരുന്നു ?
A) പഠിപ്പിച്ചിരുന്നു
B) ഉപവസിച്ചിരുന്നു
C) പ്രാര്‍ത്ഥിച്ചിരുന്നു
D) പ്രസംഗിച്ചിരുന്നു
9.അവര്‍ അതിനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. തങ്ങളുടെ വസ്‌ത്രങ്ങള്‍ കഴുതക്കുട്ടിയുടെ പുറത്തു വിരിച്ച്‌ അവര്‍ യേശുവിനെ --------------പൂരിപ്പിക്കുക ?
A) ഇരുത്തി
B) നിര്‍ത്തി
C) വിളിച്ചു
D) കിടത്തി
10.ആര് വന്നുപറഞ്ഞു:യജമാനനേ, നീ തന്ന നാണയം പത്തുകൂടി നേടിയിരിക്കുന്നു ?
A) രണ്ടാമന്‍
B) ഒന്നാമന
C) നാലാമന്‍
D) ആറാമന്‍
Result: