Malayalam Bible Quiz Luke Chapter 22 || മലയാളം ബൈബിൾ ക്വിസ് : ലൂക്കോസ്

1.അവന്‍ പാനപാത്രം എടുത്തു കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത തിനുശേഷം പറഞ്ഞു: ഇതുവാങ്ങി നിങ്ങള്‍ ------------- പൂരിപ്പിക്കുക ?
A) കുടിക്കുവിന്‍
B) പാനം ചെയ്യുവിന്‍
C) കഴിക്കുവിന്‍
D) പങ്കു വയ്ക്കുവിന്‍
2.എന്റെ പിതാവ്‌ എനിക്കു എന്ത് കല്‍പിച്ചു തന്നിരിക്കുന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും തരുന്നു ?
A) നഗരം
B) രാജ്യം
C) പട്ടണം
D) ദേശം
3.അവന്‍ അവര്‍ക്കു വാക്കു കൊടുത്തു. ആരില്ലാത്തപ്പോള്‍ അവനെ ഒറ്റിക്കൊടുക്കാന്‍ അവന്‍ അവസരം പാര്‍ത്തുകൊണ്ടിരുന്നു ?
A) ജനക്കൂട്ടം
B) മനുഷ്യര്‍
C) ആളുകള്‍
D) ദാസര്‍
4.പത്രോസ് തീയ്ക്കരികെ ഇരിക്കുന്നത് കണ്ട് ആരാണ് സൂക്ഷിച്ചുനോക്കിയിട്ടു ഇവനും അവനോടു കൂടെയായിരുന്നു എന്ന് പറഞ്ഞത് ?
A) പ്രമാണികള്‍
B) ഒരു സ്ത്രീ
C) സേവകന
D) ഒരു പരിചാരിക
5.പന്ത്രണ്ടുപേരില്‍ ഒരുവനും സ്‌കറിയോത്താ എന്നു വിളിക്കപ്പെടുന്നവനുമായ ആരില്‍ സാത്താന്‍ പ്രവേശിച്ചു ?
A) യുദാസില
B) യാക്കോബില്‍
C) അന്ത്രയോസില്‍
D) യോഹന്നാനില്‍
6.അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രം എടുത്തുകൊണ്ട്‌ അരുളിച്ചെയ്‌്‌തു: ഈ പാന പാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ ---------------- പുതിയ ഉടമ്പടിയാണ്‌ പൂരിപ്പിക്കുക ?
A) മാംസത്തിലുള്ള
B) രക്തത്തിലുള്ള
C) ആത്മാവിലുള്ള
D) ഹ്യദയത്തിലുള്ള
7.എന്റെ --------------- എന്നോടുകൂടെ നിരന്തരം ഉണ്ടായിരുന്നവരാണു നിങ്ങള്‍ പൂരിപ്പിക്കുക ?
A) പരീക്ഷകളില
B) പ്രലോഭനകളില്‍
C) നീതിയില്‍
D) പ്രവര്‍ത്തികളില്‍
8.പിന്നെ അവന്‍ അപ്പമെടുത്ത്‌, കൃതജ്‌ഞതാ സ്‌തോത്രംചെയ്‌ത്‌, മുറിച്ച്‌, അവര്‍ക്കുകൊടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ------------ എന്റെ ഓര്‍മയ്‌ക്കായി ഇതു ചെയ്യുവിന്‍ പൂരിപ്പിക്കുക ?
A) മാംസമാണ്
B) ശരീരമാണ്
C) രക്തമാണ്
D) ഹ്യദയമാണ്
9.പത്രോസ് എന്തിന് അരികെ ഇരിക്കുന്നത് കണ്ടാണ്‌ ഒരു പരിചാരിക സൂക്ഷിച്ചുനോക്കിയിട്ടു പറഞ്ഞത് ഇവനും അവനോടു കൂടെയായിരുന്നു എന്ന് ?
A) തീയ്ക്കരികെ
B) തീക്കനലിനരികെ
C) ജ്വാലയ്ക്കരികെ
D) അഗ്നിയ്ക്കരികെ
10.അവര്‍ യേശുവിനെ പിടിച്ച് പ്രധാനാചാര്യന്റെ വീട്ടിലേക്ക് കൊണ്ട് പോയി അപ്പോള്‍ ആരാണ് അകലെയായി അവനെ അനുഗമിച്ചിരുന്നത് ?
A) ശിമയോന്‍
B) യുദാസ്
C) യോഹന്നാന്‍
D) പത്രോസ്
Result: