Malayalam Bible Quiz Mark Chapter 05 || മലയാളം ബൈബിൾ ക്വിസ് : മർക്കൊസ്

1.അവന്‍ അലറിവിളിക്കുകയും ........... തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്‌തിരുന്നു.എന്നു മര്‍ക്കോസ്‌ 5 : 5 ല്‍ പറയുന്നു.
A) കമ്പുകള്‍ കൊണ്ടു
B) പാറകള്‍ കൊണ്ടു
C) വടി കൊണ്ടു
D) കല്ലുകൊണ്ടു
2.യേശു വഞ്ചിയില്‍ നിന്ന് ഇറങ്ങിയ ഉടനെ എന്തു ബാധിച്ചവനാണു ശവകുടീരങ്ങള്‍ക്കിടയില്‍ നിന്ന് എതിരെ വന്നത് ?
A) പിശാച്
B) അശുധാത്മാവ്
C) കുഷ്ഠം
D) സാത്താന്‍
3.അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ ശവകുടീരങ്ങൾക്ക് ഇടയിൽനിന്ന് എതിരെ വന്നു. എപ്പോൾ?
A) അവൻ വഞ്ചിയിൽ വന്നപ്പോൾ
B) അവൻ വഞ്ചിയിൽനിന്ന് ഇറങ്ങിയപ്പോൾ
C) അവൻ വഞ്ചിയിൽനിന്ന് ഇറങ്ങിയ ഉടനെ
D) അവനെ കണ്ടപ്പോൾ
4.ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക. ഏത് സംഭവത്തിലാണ് ഇത് പറയുന്നത്? ?
A) പിശാചുബാധിതനു സൗഖ്യം
B) അന്ധന് കാഴ്ച
C) ര്ക്തസ്രാവക്കാരിക്കു സൗഖ്യം
D) ജായ് റോസിന്റെ മകളെ ഉയിര്‍പ്പിച്ചത്
5.തലീത്താ കും 'എന്ന പദം അർത്ഥമാക്കുന്നത് എന്ത്?
A) ബാലികേ, എഴുന്നേൽക്കൂ
B) നീ സുഖം പ്രാപിക്കട്ടെ
C) നിന്റെ രോഗം ഭേദമാകട്ടെ
D) ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
6.ഈശോ എന്ത് ചെയ്തപ്പോഴാണ് അശുദ്ധാത്മാക്കൾ പുറത്തുവന്ന് പന്നി കൂട്ടത്തിൽ പ്രവേശിച്ചത്?
A) അവൻ അനുവാദം നൽകിയപ്പോൾ
B) അവൻ ശാസിച്ചപോൾ
C) ദൂരെ പോകു എന്ന് പറഞ്ഞപ്പോൾ
D) അവരുടെ തലയിൽ കൈകൾ വച്ചപ്പോൾ
7.പലപ്പോഴും അവനെ കാൽവിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നു എങ്കിലും എന്ത് സംഭവിച്ചിരുന്നു?
A) അവൻ ചങ്ങലകൾ വലിച്ചു പൊട്ടിച്ചിരുന്നു
B) അവൻ കാൽവിലങ്ങുകൾ തകർത്തു കളഞ്ഞിരുന്നു
C) അവൻ ചങ്ങലകളും കാൽ വിലങ്ങുകളും പൊട്ടിച്ചിരുന്നു
D) അവൻ ചങ്ങലകൾ വലിച്ചു പൊട്ടിക്കുകയും കാൽവിലങ്ങുകൾ തകർത്തു കളയുകയും ചെയ്തിരുന്നു
8.പന്നികൂട്ടം കിഴക്കാംതൂക്കായ തീരത്തിലൂടെ പാഞ്ഞു ചെന്ന് എവിടെയാണ് മുങ്ങിച്ചത്തത് ?
A) വെള്ളത്തില്‍
B) കടലില
C) കാട്ടില്‍
D) കായലില്‍
9.കുട്ടി മരിച്ചിട്ടില്ല ഉറങ്ങുക ആണെന്ന് യേശു പറഞ്ഞപ്പോൾ ആളുകൾ എന്ത് ചെയ്തു ?
A) അവർ അവനെ ഉപദേശിച്ചു
B) അവർ അവനെ പരിഹസിച്ചു
C) അവനെ എതിർത്തു
D) വീട്ടിൽ പ്രവേശിക്കാൻ അനുവദിച്ചില്ല
10.ശവകുടീരങ്ങള്‍ക്കിടയില്‍ താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്‌ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല. ആരെക്കുറിച്ചാണ് മര്‍ക്കോസ്‌ 5 : 3 പറയുന്നത് ?
A) പിശാചു ബാധിതന
B) തളരവാദരോഗി
C) കുഷ്ടരോഗി
D) അന്ധന്‍
Result: