Malayalam Bible Quiz Mark Chapter 07 || മലയാളം ബൈബിൾ ക്വിസ് : മർക്കൊസ്

1.പുറമേനിന്ന് ഉള്ളിലേക്ക് കടന്നു ഒരുവനെ അശുദ്ധനാക്കാൻ ഒന്നിനും കഴിയില്ല എന്നാൽ ഉള്ളിൽനിന്ന് പുറപ്പെടുന്നവയാണ് ഒരുവനെ അശുദ്ധനാക്കുന്നത് യേശു ആരെ അടുത്ത വിളിച്ചാണ് ഇപ്രകാരം പറയുന്നത് ?
A) ശിഷ്യന്മാരെ
B) ജനങ്ങളെ
C) രോഗികളെ
D) നിയമജ്ഞരെ
2.അവന്‍ തുടര്‍ന്നു: ഒരുവന്‍െറ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ്‌ അവനെ അശുദ്‌ധനാക്കുന്നത്‌ അധ്യായം വാക്യം ഏത് ?
A) മര്‍ക്കോസ്‌ 7 : 16
B) മര്‍ക്കോസ്‌ 7 : 17
C) മര്‍ക്കോസ്‌ 7 : 18
D) മര്‍ക്കോസ്‌ 7 : 20
3.അവന്‍ തുടര്‍ന്നു: നിങ്ങളുടെ പാരമ്പര്യം പാലിക്കാന്‍ വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം എന്ത് അവഗണിക്കുന്നു. ?
A) ദൈവകല്‍പന
B) പ്രമാണം
C) പ്രബോധനം
D) നിയമം
4.എന്നാല്‍, ഒരുവന്‍ തന്‍െറ പിതാവിനോടോ മാതാവിനോടോ നിങ്ങള്‍ക്ക്‌ എന്നില്‍നിന്നു ലഭിക്കേണ്ടത്‌ കൊര്‍ബ്ബാന്‍ - അതായത്‌ വഴി പാട്‌ - ആണ്‌ എന്നു പറഞ്ഞാല്‍ മതി എന്നു നിങ്ങള്‍ പറയുന്നു. അധ്യായം വാക്യം ഏത് ?
A) മര്‍ക്കോസ്‌ 7 : 7
B) മര്‍ക്കോസ്‌ 7 : 8
C) മര്‍ക്കോസ്‌ 7 : 9
D) മര്‍ക്കോസ്‌ 7 : 11
5.ബധിരര്‍ക്ക് ശ്രവണശക്തിയും ഊമര്‍ക്ക് -----------നല്‍കുന്നു ?
A) അറിവ്
B) സംസാരശക്തിയും
C) കേള്‍വി
D) കാഴ്ചശക്തി
6.അവന്‍ തുടര്‍ന്നു: ഒരുവന്‍െറ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ്‌ അവനെ അശുദ്‌ധനാക്കുന്നത്‌.ഏത് പ്രബോധനത്തിന്റെ ഇടയിലാണ് ഇത് പറഞ്ഞത് ?
A) പാരമ്പര്യത്തെ
B) വെളിച്ചത്തെ കുറിച്ച്
C) വിശ്വാസം
D) ആന്തരിക ബാഹ്യ വിശുദ്ധി
7.സ്വര്‍ഗത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട്‌ അവനോടു പറഞ്ഞു: എഫ്‌ഫാത്ത - ഏത് അത്ഭുതം നടന്നപ്പോഴാണ് ഇത് പറഞ്ഞത്?
A) ബാലികയെ ഉയിര്‍പ്പിച്ചപ്പോള്‍
B) ലാസറിനെ ഉയിര്‍പ്പിച്ചപ്പോള്‍
C) ബധിരനെ സുഖപ്പെടുതിയപ്പോള
D) അന്ധന് കാഴ്ച നല്‍കിയപ്പോള്‍
8.ഉടനെ അവന്‍െറ ചെവികള്‍ തുറന്നു. നാവിന്‍െറ കെട്ടഴിഞ്ഞു. അവന്‍ സ്‌ഫുടമായി സംസാരിച്ചു. ഏത് സംഭവത്തിലെ വിവരണം ആണ് ഇത്?
A) അന്ധന്കാഴ്ച
B) ബധിരനെ സുഖപ്പെടുത്തല്‍‌
C) പപിനിക്ക് മോചനം
D) ഫിസേയരുടെപുളിമാവു
9.മനുഷ്യനെ അശുദ്ധനാക്കുന്ന തിന്മകൾ എവിടെനിന്നു വരുന്നു എന്നാണ് യേശു അരുളി ചെയ്യുന്നത് ?
A) മനസ്സിൽനിന്ന്
B) ഹൃദയത്തിൽനിന്ന്
C) ഉള്ളിൽനിന്ന്
D) അധരങ്ങളിൽ നിന്ന്
10.ആരുടെ പാരമ്പര്യമനുസരിച്ച്‌ ഫരിസേയരും യഹൂദരും കൈ കഴുകാതെ ഭക്‌ഷണം കഴിക്കാറില്ലാത്തത് ?
A) യഹൂദരുടെ
B) സമരിയാക്കാരുടെ
C) പൂര്‍വികരുടെ
D) യൂദന്മാരുടെ
Result: