Malayalam Bible Quiz Matthew Chapter 08 || മലയാളം ബൈബിൾ ക്വിസ് : മത്തായി

1.രാജ്യത്തിന്റെ മക്കളാകട്ടെ, പുറത്തുള്ള അന്‌ധകാരത്തിലേക്ക്‌ എറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
A) മത്തായി 8.11
B) മത്തായി 8.12
C) മത്തായി 8.13
D) മത്തായി 8.14
2.യേശു മറുകരെ, ഗദറായരുടെ ദേശത്തെത്തിയപ്പോള്‍, ശവക്കല്ലറകളില്‍നിന്ന്‌ ഇറങ്ങിവന്ന രണ്ടു പിശാചുബാധിതര്‍ അവനെ കണ്ടുമുട്ടി. ആര്‍ക്കും ആ വഴി സഞ്ചരിക്കാന്‍ സാധിക്കാത്തവിധം അവര്‍ അപകടകാരികളായിരുന്നു.
A) മത്തായി 8.26
B) മത്തായി 8.27
C) മത്തായി 8.28
D) മത്തായി 8.29
3.അവന്‍ അവളുടെ കൈയില്‍ സ്പര്‍ശിച്ചു പനി വിട്ടു മാറി. അവള്‍ എഴുന്നേറ്റു എന്ത് ചെയ്തു ?
A) അവനെ ശുശ്രുഷിച്ചു
B) അവനെ സ്വീകരിച്ചു
C) പരിചരിച്ചു
D) സല്‍ക്കരിച്ചു
4.തന്റെ ചുറ്റും പുരുഷാരം കൂടുന്നതു കണ്ടപ്പോള്‍ മറുകരയ്‌ക്കു പോകാന്‍ യേശു കല്‍പിച്ചു.
A) മത്തായി 8.16
B) മത്തായി 8.17
C) മത്തായി 8.18
D) മത്തായി 8.19
5." ഇതുപോലെയുള്ള വിശ്വാസം ഇസ്രായേലിൽ ഒരുവനിൽപോലും ഞാൻ കണ്ടിട്ടില്ല ആരെക്കുറിച്ചാണ് യേശു പറയുന്നത് ?
A) യേശുവിനെ
B) ന്യായാധിപനെ
C) നീതിമാനെ
D) ശതാധിപനെ
6.അവന്‍ നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയുംചെയ്‌തു എന്ന്‌ ഏശയ്യാ പ്രവചിച്ചത്‌ അങ്ങനെ നിറവേറി.
A) മത്തായി 8.16
B) മത്തായി 8.17
C) മത്തായി 8.18
D) മത്തായി 8.19
7.യേശു പറഞ്ഞു: നീ എന്നെ അനുഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ.
A) മത്തായി 8.21
B) മത്തായി 8.22
C) മത്തായി 8.23
D) മത്തായി 8.24
8.സായാഹ്‌നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്‌ധാത്‌മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്‌തു.
A) മത്തായി 8.16
B) മത്തായി 8.17
C) മത്തായി 8.18
D) മത്തായി 8.19
9.യേശു തോണിയില്‍ കയറിയപ്പോള്‍ ആരാണ് അവനെ അനുഗമിച്ചത് ?
A) ജനങ്ങള്‍
B) ഫരിസേയര്‍
C) ആളുകള
D) ശിഷ്യന്മാര്‍
10.അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക്‌ ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെടും.
A) മത്തായി 8.6
B) മത്തായി 8.7
C) മത്തായി 8.8
D) മത്തായി 8.9
Result: