1.നീ കാണുന്ന ആ സ്ത്രീ .......... രാജാക്കൻമാരുടെ മേൽ അധിശത്വമുള്ള മഹാനഗരമാണ് ?
2.വെളിപാട് പതിനേഴാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ആണ് ഉള്ളത് ?
3.എന്തെന്നാല്‍, ദൈവത്തിന്‍െറ വചനം പൂര്‍ത്തിയാകുവോളം അവിടുത്തെ ഉദ്‌ദേശ്യം നടപ്പാക്കുന്നതിനും ഏകമനസ്‌സോടെ മൃഗത്തിനു തങ്ങളുടെ നല്‍കുന്നതിനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു. വെളിപാട്. 17. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
4.അവളുടെ നെറ്റിത്തടത്തില്‍ ഒരു നിഗൂഢനാമം എഴുതപ്പെട്ടിരുന്നു: മഹാബാബിലോണ്‍- വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്.
5.ഇവിടെയാണു ജ്‌ഞാനമുള്ള മനസ്‌സിന്റെ ആവശ്യം. ഏഴു തലകള്‍ ആ സ്‌ത്രീ ഉപവിഷ്‌ടയായിരിക്കുന്ന ഏഴു മലകളാണ്. അവ ഏഴു രാജാക്കന്‍മാരുമാണ്.
6.അവളോടുകൂടെ ഭൂമിയിലെ രാജാക്കന്‍മാര്‍ വ്യഭിചാരംചെയ്‌തു. അവളുടെ ദുര്‍വൃത്തിയുടെ വീഞ്ഞു കുടിച്ച് ഭൂവാസികള്‍ ഉന്‍മത്തരായി.
7.നീ കാണുന്ന പത്തു കൊമ്പുകളും മൃഗവും ആ വേശ്യയെ വെറുക്കും. അവളെ പരിത്യക്‌തയും നഗ്‌നയുമാക്കും. അവളുടെ മാംസം ഭക്‌ഷിക്കുകയും അവളെ അഗ്‌നിയില്‍ ദഹിപ്പിക്കുകയും ചെയ്യും.
8.ഏഴു പാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്‍മാരില്‍ ഒരുവന്‍ വന്ന് എന്നോടു പറഞ്ഞു: വരുക, സമുദ്രങ്ങളുടെമേല്‍ ഉപവിഷ്‌ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്‌ഷാവിധി നിനക്കു ഞാന്‍ കാണിച്ചുതരാം.
9.അവര്‍ക്ക് ഒരേ മനസ്‌സാണുള്ളത്. തങ്ങളുടെ ശക്‌തിയും അധികാരവും അവര്‍ മൃഗത്തിന് ഏല്‍പിച്ചുകൊടുക്കുന്നു.
10.നീ കണ്ട പത്തു കൊമ്പുകള്‍ പത്തു രാജാക്കന്‍മാരാണ്. അവര്‍ ഇനിയും രാജത്വം സ്വീകരിച്ചിട്ടില്ല. എന്നാല്‍, ഒരു മണിക്കൂര്‍ നേരത്തേക്കു മൃഗത്തോടൊത്തു രാജാക്കന്‍മാരുടെ അധികാരം സ്വീകരിക്കേണ്ടവരാണ് അവര്‍.
Result: