Malayalam Bible Quiz Revelation Chapter 18 || മലയാളം ബൈബിൾ ക്വിസ് : വെളിപ്പാടു

1.അല്ലയോ സ്വര്‍ഗമേ, വിശുദ്‌ധരേ, അപ്പസ്‌തോലന്‍മാരേ, പ്രവാചകന്‍മാരേ അവളുടെ നാശത്തില്‍ ആഹ്ലാദിക്കുവിന്‍, ദൈവം നിങ്ങള്‍ക്കുവേണ്ടി അവള്‍ക്കെതിരേ വിധി പ്രസ്‌താവിച്ചുകഴിഞ്ഞു.
A) വെളിപാട്‌ 18 : 16
B) വെളിപാട്‌ 18 : 17
C) വെളിപാട്‌ 18 : 18
D) വെളിപാട്‌ 18 : 20
2.എന്തെന്നാല്‍, ഒരു മണിക്കൂര്‍നേരം കൊണ്ട്‌ നിന്റെ ധനമത്രയും ശൂന്യമാക്കപ്പെട്ടു. സകല കപ്പിത്താന്‍മാരും കപ്പല്‍യാത്രക്കാരും നാവികരും കടല്‍വ്യാപാരികളും അകലെ മാറിനിന്നു.
A) വെളിപാട്‌ 18 : 16
B) വെളിപാട്‌ 18 : 17
C) വെളിപാട്‌ 18 : 18
D) വെളിപാട്‌ 18 : 19
3.അവന്‍ ശക്‌തമായ സ്വരത്തില്‍ വിളിച്ചുപറഞ്ഞു: വീണു! മഹാബാബിലോണ്‍ വീണു! അവള്‍ പിശാചുക്കളുടെ വാസസ്‌ഥ ലവും എല്ലാ അശുദ്‌ധാത്‌മാക്കളുടെയും സങ്കേതവും അശുദ്‌ധവും ബീഭത്‌സവുമായ സകല പക്‌ഷികളുടെയും താവളവുമായി.
A) വെളിപാട്‌ 18 : 1
B) വെളിപാട്‌ 18 : 2
C) വെളിപാട്‌ 18 : 3
D) വെളിപാട്‌ 18 : 4
4.കച്ചവടസാധനങ്ങള്‍ ഇവയാണ്‌-സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍, മുത്തുകള്‍, മൃദുലവസ്‌ത്രം, ധൂമ്രവസ്‌ത്രം, രക്‌താംബരം, പട്ട്‌, സുഗന്‌ധമുള്ള പലതരം തടികള്‍, ദന്തനിര്‍മിതമായ വസ്‌തുക്കള്‍, വിലയേറിയ തടി, പിച്ചള, ഇരുമ്പ്‌, വെണ്ണക്കല്ല്‌ എന്നിവയില്‍ തീര്‍ത്ത പലതരം വസ്‌തുക്കള്‍,
A) വെളിപാട്‌ 18 : 11
B) വെളിപാട്‌ 18 : 12
C) വെളിപാട്‌ 18 : 13
D) വെളിപാട്‌ 18 : 14
5.അവളുടെ പാപങ്ങള്‍ ആകാശത്തോളം കൂമ്പാരംകൂടിയിരിക്കുന്നു. ദൈവം അവളുടെ അതിക്രമങ്ങള്‍ ഓര്‍മിക്കുകയുംചെയ്‌തിരിക്കുന്നു.
A) വെളിപാട്‌ 18 : 1
B) വെളിപാട്‌ 18 : 2
C) വെളിപാട്‌ 18 : 3
D) വെളിപാട്‌ 18 : 5
6.തന്‍മൂലം ഒറ്റദിവസംകൊണ്ട്‌ അവളുടെമേല്‍ മഹാമാരികള്‍ വരും- മരണവും വിലാപവും ക്‌ഷാമവും. അഗ്‌നിയില്‍ അവള്‍ ദഹിപ്പിക്കപ്പെടും. അവളെ വിധിക്കുന്ന ദൈവമായ കര്‍ത്താവ്‌ ശക്‌തനാണ്‌.
A) വെളിപാട്‌ 18 : 6
B) വെളിപാട്‌ 18 : 7
C) വെളിപാട്‌ 18 : 8
D) വെളിപാട്‌ 18 : 9
7.പ്രവാചകൻമാരുടെയും വിശുദ്ധരുടെയും ഭൂമിയിൽ വധിക്കപ്പെട്ട സകലരുടെയും എന്താണ് അവളിൽ കാണപ്പെട്ടത് ?
A) പെരുമാറ്റം
B) ചിന്ത
C) അഭിരൂചി
D) രക്തം
8.സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങി വന്ന ദൂതനു വലിയ എന്ത് ഉണ്ടായിരുന്നു ?
A) അധികാരം
B) സ്നേഹം
C) സന്തോഷം
D) ആത്മാർത്ഥത
9.അവളുടെ ചിതാധൂമം കണ്ട്‌ അവര്‍ വിളിച്ചുപറഞ്ഞു: ഈ മഹാനഗരത്തിനു സദൃശമായി വേറെഎന്തുണ്ട്‌?
A) വെളിപാട്‌ 18 : 16
B) വെളിപാട്‌ 18 : 17
C) വെളിപാട്‌ 18 : 18
D) വെളിപാട്‌ 18 : 19
10.വെളിപാട് പുസ്തകത്തിലെ പതിനെട്ടാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ആണ് ഉള്ളത് ?
A) 24
B) 22
C) 23
D) 25
Result: