Malayalam Bible Quiz Revelation Chapter 19 || മലയാളം ബൈബിൾ ക്വിസ് : വെളിപ്പാടു

1.അപ്പോള്‍ ഞാന്‍ അവനെ ആരാധിക്കാനായി കാല്‍ക്കല്‍ വീണു. എന്നാല്‍, അവന്‍ എന്നോടു പറഞ്ഞു: അരുത്‌. ഞാന്‍ നിന്റെ ഒരു സഹദാസനാണ്‌ വ യേശുവിനു സാക്‌ഷ്യം നല്‍കുന്ന നിന്റെ സഹോദരില്‍ ഒരുവന്‍ . നീ ദൈവത്തെ ആരാധിക്കുക. യേശുവിനുളള സാക്‌ഷ്യമാണു പ്രവചനത്തിന്റെ ആത്‌മാവ്‌.
A) വെളിപാട്‌ 19 : 6
B) വെളിപാട്‌ 19 : 7
C) വെളിപാട്‌ 19 : 8
D) വെളിപാട്‌ 19 : 10
2.അവന്റെ വായില്‍നിന്നു മൂര്‍ച്ചയുള്ള ഒരു വാള്‍ പുറപ്പെടുന്നു. സര്‍വ ജനതകളുടെയും മേല്‍ അതു പതിക്കും. ഇരുമ്പുദണ്‍ഡുകൊണ്ട്‌ അവരെ ഭരിക്കും. സര്‍വശക്‌തനായ ദൈവത്തിന്റെ ഉഗ്രക്രോധത്തിന്റെ മുന്തിരിച്ചക്ക്‌ അവന്‍ ചവിട്ടുകയും ചെയ്യും.
A) വെളിപാട്‌ 19 : 11
B) വെളിപാട്‌ 19 : 12
C) വെളിപാട്‌ 19 : 13
D) വെളിപാട്‌ 19 : 15
3.ഇതിനുശേഷം സ്വര്‍ഗത്തില്‍ വലിയ ജനക്കൂട്ടത്തിന്‍േറതുപോലുള്ള ശക്‌തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! രക്‌ഷയും -------------------- ശക്‌തിയും നമ്മുടെ ദൈവത്തിന്‍േറതാണ്‌. പൂരിപ്പിക്കുക ?
A) മഹത്വവും
B) സ്നേഹവും
C) കരുണയും
D) നന്മയും
4.അപ്പോള്‍ അശ്വാരൂഢനോടും അവന്റെ സൈന്യനിരയോടുംയു ദ്‌ധം ചെയ്യാന്‍മൃഗവും ഭൂമിയിലെ രാജാക്കന്‍മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചുകൂടിയിരിക്കുന്നതു ഞാന്‍ കണ്ടു.
A) വെളിപാട്‌ 19 : 16
B) വെളിപാട്‌ 19 : 17
C) വെളിപാട്‌ 19 : 18
D) വെളിപാട്‌ 19 : 19
5.എത്ര ജീവികളാണ് ആമേൻ ഹല്ലേലുയ്യാ എന്നു പറഞ്ഞു കൊണ്ട് സാഷ്ടാംഗം പ്രണമിച്ച് സിംഹാസനസ്ഥനായ ദൈവത്തെ ആരാധിച്ചത് ?
A) എട്ട് ജീവികൾ
B) പത്ത് ജീവികൾ
C) നാലു ജീവികൾ.
D) അഞ്ചുജീവികൾ
6.അ ശ്വാരൂഢന്റെ വായില്‍നിന്നു പുറപ്പെട്ട വാളുകൊണ്ടു വധിക്കപ്പെട്ടു. പക്‌ഷികളെല്ലാം അവരുടെ മാംസം തിന്നു തൃപ്‌തിയടഞ്ഞു.
A) വെളിപാട്‌ 19 : 21
B) വെളിപാട്‌ 19 : 22
C) വെളിപാട്‌ 19 : 23
D) വെളിപാട്‌ 19 : 24
7.അവന്റെ മിഴികള്‍ തീനാളംപോലെ; അവന്റെ ശിരസ്‌സില്‍ അനേകം കിരീടങ്ങള്‍. അവന്‌ ആലേഖനം ചെയ്യപ്പെട്ട ഒരു നാമം ഉണ്ട്‌; അത്‌ അവനല്ലാതെ മറ്റാര്‍ക്കും അറിഞ്ഞുകൂടാ.
A) വെളിപാട്‌ 19 : 11
B) വെളിപാട്‌ 19 : 12
C) വെളിപാട്‌ 19 : 13
D) വെളിപാട്‌ 19 : 14
8.സ്വര്‍ഗം തുറക്കപ്പെട്ടതായി ഞാന്‍ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര. അതിന്റെ പുറത്തിരിക്കുന്നവന്‍ വിശ്വസ്‌തനെന്നും സ ത്യവാനെന്നും വിളിക്കപ്പെടുന്നു. അവന്‍ നീതിയോടെ വിധിക്കുകയും പടപൊരുതുകയുംചെയ്യുന്നു.
A) വെളിപാട്‌ 19 : 11
B) വെളിപാട്‌ 19 : 12
C) വെളിപാട്‌ 19 : 13
D) വെളിപാട്‌ 19 : 14
9.ഇതിനുശേഷം -------------------------------- വലിയ ജനക്കൂട്ടത്തിന്‍േറതുപോലുള്ള ശക്‌തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! രക്‌ഷയും മഹത്വവും ശക്‌തിയും നമ്മുടെ ദൈവത്തിന്‍േറതാണ്‌. പൂരിപ്പിക്കുക ?
A) വിണ്ണില്‍
B) ആകാശത്തില്‍
C) വാനിടത്തില്‍
D) സ്വര്‍ഗത്തില്‍
10.പിന്നെ വലിയ ജനക്കൂട്ടത്തിന്റെയും പെരുവെള്ളത്തിന്റെയും ഗംഭീരമായ ഇടിമുഴക്കത്തിന്റെയും ശബ്‌ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! സര്‍വശക്‌തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു.
A) വെളിപാട്‌ 19 : 6
B) വെളിപാട്‌ 19 : 7
C) വെളിപാട്‌ 19 : 8
D) വെളിപാട്‌ 19 : 9
Result: