Malayalam Bible Quiz Revelation Chapter 6 || മലയാളം ബൈബിൾ ക്വിസ് : വെളിപ്പാടു

1.ഭൂമിയിലെ രാജാക്കൻമാരും പ്രമുഖൻമാരും സൈന്യാധിപൻമാരും ധനികരും പ്രബലരും എല്ലാം അടിമകളും സ്വതന്ത്രരും എവിടെ ചെന്ന് ഒളിച്ചതായാണ് കാണപ്പെട്ടത് ?
A) ഗുഹകളിലും കുറ്റിക്കാടുകളിൽ
B) ഗുഹകളിലും ചെടികൾക്കിടയിലും
C) ഗുഹകളിലും പാറക്കെട്ടുകളിലും
D) ഗുഹകളിലും വനത്തിലും
2.കൊടുങ്കാറ്റിൽ ആടിയുലയുന്ന അത്തി വൃക്ഷത്തിൽ നിന്നു പച്ച കായ്കൾ പൊഴിയുന്നതു പോലെ ആകാശ നക്ഷത്രങ്ങൾ എവിടെയാണ് പതിച്ചത് ?
A) ഭൂമിയിൽ.
B) പാതാളത്തിൽ
C) പ്രപഞ്ചത്തിൽ
D) ഗർത്തങ്ങളിൽ
3.മൂന്നാമത്തെ മുദ്ര തുറന്നപ്പോൾ വരുക എന്നു ആരു പറയുന്നതായാണ് കേട്ടത് ?
A) മൂന്നാമത്തെ ജീവി
B) നാലാമത്തെ ജീവി
C) ഒന്നാമത്തെ ജീവി
D) രണ്ടാമത്തെ ജീവി
4.ഞാന്‍ ഒരു വെള്ളക്കുതിരയെ കണ്ടു. അതിന്‍െറ പുറത്തു ------------------ ഇരിക്കുന്ന ഒരുവന്‍ . അവന്‌ ഒരു കിരീടം നല്‍കപ്പെട്ടു. വിജയത്തില്‍നിന്നു വിജയത്തിലേക്ക്‌ അവന്‍ ജൈത്രയാത്ര ആരംഭിച്ചു. പൂരിപ്പിക്കുക ?
A) ചവണ
B) വില്ലുമായി
C) കുന്തം
D) അമ്പ്
5.കൊടുങ്കാറ്റിൽ ആടിയുലയുന്ന അത്തി വൃക്ഷത്തിൽ നിന്നു പച്ചകായ്കൾ പൊഴിയുന്നതു പോലെ എന്താണ് ഭൂമിയിൽ പതിച്ചത് ?
A) ആകാശ നക്ഷത്രങ്ങൾ.
B) ആകാശഗോളങ്ങൾ
C) തീനാളങ്ങൾ
D) ആകാശ മേഘങ്ങൾ
6.ആറാമത്തെ മുദ്ര തുറന്നപ്പോൾ എന്താണ് ഉണ്ടായത് ?
A) വലിയ ഭൂകമ്പം
B) അവിടം ഇരുണ്ടു
C) അന്ധകാരം
D) കൂരിരുട്ട്
7.കറുത്ത കുതിരയുടെ പുറത്തിരിക്കുന്നവന്റെ കൈയ്യിൽ എന്താണ് കണ്ടത് ?
A) തിരികൾ
B) ധൂപങ്ങൾ
C) വേദപുസ്തകം
D) ഒരു ത്രാസ്
8.കുഞ്ഞാടിന്റെ എന്തിൽ നിന്നു ഞങ്ങളെ മറയ്ക്കുവിൻ എന്നാണ് പറഞ്ഞത് ?
A) ശാപത്തിൽ നിന്നും
B) കോപത്തിൽ നിന്നും
C) ക്രോധത്തിൽ നിന്നും.
D) വെറുപ്പിൽ നിന്നും
9.ആറാമത്തെ മുദ്ര തുറന്നു നോക്കിയപ്പോൾ സൂര്യൻ എന്തുപോലെ കറുത്തതായാണ് കണ്ടത് ?
A) കരിമ്പടം പോലെ
B) കരിക്കട്ട പോലെ
C) തീക്കനൽ പോലെ
D) തുവെള്ള പോലെ
10.ദൈവവചനത്തെ പ്രതിയും തങ്ങളുടെ സാക്ഷ്യത്തെ പ്രതിയും വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ബലിപീoത്തിനു കീഴിൽ കണ്ടത് എത്രാമത്തെ മുദ്ര തുറന്നപ്പോഴാണ് ?
A) അഞ്ചാമത്തെ മുദ്ര.
B) ഒന്നാമത്തെ മുദ്ര
C) നാലാമത്തെ മുദ്ര
D) ആറാമത്തെ മുദ്ര
Result: