1.അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനു നേരെ ദിവസം മുഴുവനും ഞാൻ എന്റെ കരങ്ങൾ നീട്ടി. ഏത് ജനത്തെ കുറിച്ചാണീ പറയുന്നത്?
2.യേശു കർത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷ പ്രാപിക്കും. വാക്യം?
3.നിയമാധിഷ്ഠിതമായ നീതി പ്രവർത്തിക്കുന്നവർക്ക് അതുമൂലം എന്ത് ലഭിക്കും?
4.മനുഷ്യൻ ഹൃദയത്തിൽ വിശ്വസിക്കുന്നതുകൊണ്ടു എന്ത് ചെയ്യും?
5.അവനിൽ വിശ്വസിക്കുന്ന ഒരുവനും --------.
6.യഹൂദനും ഗ്രീക്ക്കാരനും തമ്മിൽ വ്യത്യാസം ഇല്ല. കാരണം?
7.കർത്താവേ, ഞങ്ങളുടെ സന്ദേശം കേട്ടിട്ട് വിശ്വസിച്ചവൻ ആരാണ്? എന്ന് ആരാണ് ചോദിച്ചത്?
8.തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേൽ അവിടുന്ന് തന്റെ ------------വർഷിക്കുന്നു.
9.കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും എന്ത് ചെയ്യും?
10.നിയമാധിഷ്ഠിതമായ നീതി പ്രവർ ത്തിക്കുന്നവർക്ക് അതുമൂലം ജീവൻ ലഭിക്കും എന്നാരാണ് എഴുതിയിരിക്കുന്നത്?
Result: