Q ➤ 150 ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കുക യും ചെയ്തവനാര്?
Q ➤ 151. ചുറ്റുമുള്ള സകലജാതികൾക്കും ഒരു പരിഭ്രമപാത്രമാക്കി യഹോവ തീർക്കുന്നതെന്തിനെയാണ്?
Q ➤ 152. യഹോവ, ആരെയാണ് സകലജാതികൾക്കും ഭാരമുള്ള ഒരു കല്ലായിവെക്കുന്നത്?
Q ➤ 153. ഭൂമിയിലെ സകലജാതികളും എന്തിനു വിരോധമായിട്ടാണ് കൂടിവരുന്നത്?
Q ➤ 154. 'യെരുശലേം നിവാസികൾ അവരുടെ ദൈവമായ, സൈന്യങ്ങളുടെ യഹോവനിമിത്തം നമുക്കു ബലമായിരിക്കുന്നു' എന്നു ഹൃദയത്തിൽ പറയുന്നതാര്?
Q ➤ 155. സകല ജാതികൾക്കും ഭാരമുള്ള കല്ലാക്കിവെയ്ക്കുന്നതാരെ?
Q ➤ 156. യഹോവ, വിറകിന്റെ ഇടയിൽ തീച്ചട്ടിപോലെയും കുറ്റിയുടെ ഇടയിൽ തീപ്പന്തം പോലെയും ആക്കുന്നതാരെയാണ്?
Q ➤ 157. 'അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റും ഉള്ള സകലജാതികളെയും തിന്നുകളയും' ആര്?
Q ➤ 158. ദാവീദുഗൃഹത്തിന്റെയും യെരുശലേം നിവാസികളുടെയും പ്രശംസ ആരുടെനേരെ ഏറിപ്പോകാതിരിക്കേണ്ടതിനാണു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കുന്നത്?
Q ➤ 159. ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആകുന്നതാര്?
Q ➤ 160. ദാവീദ്ഗൃഹത്തിന്മേലും യെരുശലേം നിവാസികളുടെ മേലും യഹോവ എന്തിന്റെ ആത്മാവിനെയാണ് പകരുന്നത്?
Q ➤ 61. യഹോവ കൃപകളുടെയും യാചനകളുടെയും ആത്മാവിനെ പകരുന്നതാർക്ക്?
Q ➤ 162, “തങ്ങൾ കുത്തിട്ടുള്ളവങ്കലേക്ക് അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെ ക്കുറിച്ചു വിലപിക്കും' ആര്?
Q ➤ 163. മെഗിദ്ദോ താഴ്വരയിലുള്ള ഹദദ് രിയോനിലെ വിലാപം പോലെ ഒരു മഹാവിലാപം ഉണ്ടാകുന്നതെവിടെയാണ്?
Q ➤ 164. പേരെടുത്തു പറഞ്ഞിരിക്കുന്ന വിലപിക്കുന്ന കുലങ്ങൾ ഏതൊക്കെ ഗൃഹത്തിന്റേതാണ്?