Malayalam Bible Quiz Zephaniah Chapter 3

Q ➤ 56 മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതുമായ നഗരം ഏത്?


Q ➤ 57, അവൾ വാക്കു കേട്ടനുസരിച്ചിട്ടില്ല. പ്രബോധനം കൈക്കൊണ്ടിട്ടില്ല, യഹോവയിൽ ആശ്രയിച്ചിട്ടില്ല. തന്റെ ദൈവത്തോട് അടുത്തുവന്നിട്ടുമില്ല. ആര്?


Q ➤ 58, ഗർജിക്കുന്ന സിംഹങ്ങൾ' എന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നതാര്?


Q ➤ 59. വൈകുന്നേരത്തെ ചെന്നായ്ക്കൾ' എന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നതാരാണ്?


Q ➤ 60. അതിന്റെ പ്രവാചകന്മാർ ലഘുബുദ്ധികളും വിശ്വാസപാതകന്മാരും ആകുന്നു; അതിന്റെ പുരാഹിതന്മാർ വിശുദ്ധമന്ദിര ത്തെ അശുദ്ധമാക്കി, ന്യായപ്രമാണത്തെ ബലാല്കാരം ചെയ്തിരിക്കുന്നു?


Q ➤ 61. രാവിലെ രാവിലെ ന്യായത്തെ തെറ്റാതെ വെളിച്ചത്താക്കുന്നതാര്?


Q ➤ 62. നാണം എന്തെന്നറിഞ്ഞുകൂടാത്തതാർക്കാണ്?


Q ➤ 63. നീ എന്നെ ഭയപ്പെട്ടു പ്രബോധനം കൈക്കൊൾക' എന്നു കല്പിച്ചതാര്?


Q ➤ 64. സർവ്വഭൂമിയും യഹോവയുടെ തീക്ഷ്ണതാഗ്നിക്ക് ഇരയായിത്തീരും എന്നു പ്രവചിച്ച പ്രവാചകൻ?


Q ➤ 65. സകലജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു യഹോവ അവർ ക്കു വരുത്തുന്നതെന്ത്?


Q ➤ 66. ഏതു നദികളുടെ അക്കരെ നിന്നാണ് യഹോവയുടെ നമസ്കാരികൾ, ചിതറിപ്പോയവരുടെ സഭതന്നേ, യഹോവയ്ക്ക വഴിപാടു കൊണ്ടുവരുന്നത്?


Q ➤ 67. താഴ്ചയും ദാരിദ്രവും ഉള്ള ജനം ശരണം പാപിക്കുന്നത് എന്തിലാണ്?


Q ➤ 68. നീതികേടു പ്രവർത്തിക്കയില്ല, ഭോഷ്ക്കു പറകയില്ല, ചതിവുള്ള നാവ് അവരുടെ വായിൽ ഉണ്ടാകയില്ല. ആരെക്കുറിച്ചാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്?


Q ➤ 69. സീയോൻപുത്രി ഘേഷിച്ചാനന്ദിക്കുകയും യിസ്രായേൽ ആർഷിടുകയും ചെയ്യുമ്പോൾ, പൂർണഹൃദയത്തോടെ സന്തോ ഷിച്ചുല്ലസിക്കുന്നതാര്?


Q ➤ 70. യെരുശലേമിന്റെ ന്യായവിധികളെ മാറ്റി, ശത്രുവിനെ നീക്കിക്കളഞ്ഞതാര്? യഹോവ യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനർഥം കാണുകയില്ല' എന്നു പറഞ്ഞിരിക്കുന്ന വേദഭാഗം ഏത്?


Q ➤ 71. യെരുശലേമിനോടു ഭയപ്പെടരുതെന്നും സിയോനോട് അധൈര്യപ്പെടരുതെന്നും പറയുന്നതാരാണ്?


Q ➤ 72. രക്ഷിക്കുന്ന വീരനായി യെരുശലേമിന്റെ മദ്ധ്യേ ഇരിക്കുന്നതാര്?


Q ➤ 73. മുടന്തി നടക്കുന്നതിനെ രക്ഷിക്കുകയും ചിതറിപ്പോയതിനെ ശേഖരിക്കുകയും സർവഭൂമിയിലും ലജ്ജ നേരിട്ടവരെ പശംസയും കീർത്തിയും ആക്കിത്തീർക്കുകയും ചെയ്യുന്നവനാര്?