Q ➤ 117 ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്യേണ്ടത് ഏതു കാര്യമാണ്? Ans ➤ ആത്മാവിനെ (4:1)
Q ➤ 118 ദൈവാത്മാവിനെ എങ്ങനെയാണ് അറിയാൻ കഴിയുന്നത് ? Ans ➤ യേശുക്രിസ്തു ജഡത്തിൽ വന്നുവെന്ന് സ്വീകരിക്കുന്ന ആത്മാവൊക്കെ ദൈവത്തിൽനിന്നുള്ളത് (4:2)
Q ➤ 119 യേശുവിനെ സ്വീകരിക്കാത്തത് ഏത് ആത്മാവാണ്? Ans ➤ എതിർക്രിസ്തുവിന്റെ ആത്മാവ് (4:3)
Q ➤ 120 ഇപ്പോൾ തന്നെ ലോകത്തിൽ ഉള്ളവൻ ആര്? Ans ➤ എതിർക്രിസ്തു (4:3)
Q ➤ 121 എതിർക്രിസ്തുവിന്റെ ആത്മാവിനെ എങ്ങനെ അറിയാം? Ans ➤ യേശുവിനെ സ്വീകരിക്കാത്തത് (4:3)
Q ➤ 122 ലോകത്തിൽ ഉള്ളവനെക്കാൾ വലിയവൻ ആരാണ്? Ans ➤ നമ്മളിലുള്ളവൻ (4:4)
Q ➤ 123 നമ്മളിൽ ഉള്ളവൻ എവിടെ ഉള്ളവനെക്കാളാണ് വലിയവൻ? Ans ➤ ലോകത്തിൽ ഉള്ളവനെക്കാൾ (4:4)
Q ➤ 124 ലൗകികമായത് സംസാരിക്കുന്നത് ആരാണ്? Ans ➤ ലോകത്തിൽ ഉള്ളവൻ (4:5)
Q ➤ 125 ലോകം ആരുടെ വാക്കുകളാണ് കേൾക്കുന്നത്? Ans ➤ ലൗകികന്മാരുടെ (4:5)
Q ➤ 126 ലൗകികന്മാരുടെ വാക്ക് കേൾക്കുന്നതാര്? Ans ➤ ലോകം (4:5)
Q ➤ 127 അപ്പൊസ്തലന്മാരുടെ വാക്ക് കേൾക്കുന്നത് ആരാണ്? Ans ➤ ദൈവത്തെ അറിയുന്നവൻ (4:6)
Q ➤ 129 സ്നേഹം എവിടെനിന്നു വരുന്നു? Ans ➤ ദൈവത്തിൽ നിന്ന് (4:7)
Q ➤ 130 ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായത് എങ്ങനെ? Ans ➤ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്നുള്ളത് (4:9)
Q ➤ 131 സാക്ഷാൽ സ്നേഹം കാണിച്ചത് ആരാണ്? Ans ➤ പിതാവ് (4:10)
Q ➤ 132 ആരും ഒരുനാളും കാണാത്തത് ആരെയാണ്? Ans ➤ ദൈവത്തെ (4:12)
Q ➤ 133 ദൈവത്തിന്റെ സ്നേഹം നമ്മിൽ തികഞ്ഞിരിക്കുന്നുവെന്നും എങ്ങനെയാണ് അറിയുന്നത്? Ans ➤ അന്യോന്യം സ്നേഹിക്കുന്നുണ്ടെങ്കിൽ (4:12)
Q ➤ 134 സ്നേഹത്തിൽ വസിക്കുന്നവൻ എവിടെ വസിക്കുന്നു? Ans ➤ ദൈവത്തിൽ (4:16)
Q ➤ 135 ന്യായവിധി ദിവസത്തിൽ നമുക്ക് ധൈര്യം ഉണ്ടാകുന്നത് എങ്ങനെ? Ans ➤ സ്നേഹം നിമിത്തം (4:17)
Q ➤ 136 ദണ്ഡനം ഉള്ളത് എതിനാണ്? Ans ➤ ഭയത്തിന് (4:18)
Q ➤ 137 യോഹന്നാന്റെ വാക്കുകളിൽ ആരാണ് ഭയപ്പെടുന്നത്? Ans ➤ ദൈവസ്നേഹത്തിൽ തികയാത്തവൻ (4:18)
Q ➤ 138 ഭയത്തെ പുറത്താക്കി കളയുന്നതെന്ത്? Ans ➤ തികഞ്ഞ സ്നേഹം (4:18)
Q ➤ 139 യോഹന്നാൻ പറയുന്ന കള്ളൻ ആരാണ്? Ans ➤ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും തന്റെ സഹോദരനെ പകെക്കുകയും ചെയ്യുന്നവൻ (4:20)
Q ➤ 140 ആർക്കാണ് ദൈവത്തെ സ്നേഹിക്കാൻ കഴിയാത്തത്? Ans ➤ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാൻ കഴിയാത്തവനെ (4:20)