Q ➤ 42 എങ്ങനെയാണ് ശക്തിപ്പെടേണ്ടത്?
Q ➤ 43 മറ്റുള്ളവരെ ഉപദേശിക്കുവാൻ വചനം എങ്ങനെയുള്ളവരെയാണ് ഭരമേൽപ്പിക്കേണ്ടത്?
Q ➤ 44 ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക ആര് ആരോടു പറഞ്ഞു?
Q ➤ 45 എങ്ങനെ തന്നോടുകൂടെ കഷ്ടം സഹിക്കണമെന്നാണ് പൗലൊസ് തിമൊഥെയോസിനോട് പറയുന്നത്?
Q ➤ 46 യാതൊരു പടയാളിയും ജീവനകാര്യത്തിൽ ഇടപെടാതിരിക്കുന്നതെന്തുകൊണ്ട്?
Q ➤ 47 പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന് യാതൊരു പടയാളിയും ഏതു കാര്യത്തിൽ ഇടപെടാതിരിക്കുന്നു?
Q ➤ 48 പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടത് ആരാണ്?
Q ➤ 49 കിരീടം പ്രാപിക്കണമെങ്കിൽ എങ്ങനെ പോരാടണം?
Q ➤ 50 ഒരുത്തൻ മല്ലുകെട്ടിയാലും ചട്ടപ്രകാരം പോരാടിയില്ലെങ്കിൽ എന്തു പ്രാപിക്കുന്നില്ല?
Q ➤ 51 കൃഷിയുടെ ആദ്യഫലം അനുഭവിക്കേണ്ടത് ആരാണ്?
Q ➤ 52 സകലത്തിലും നമുക്കു ബുദ്ധി നൽകുന്നത് ആരാണ്?
Q ➤ 53 സുവിശേഷം എന്നാൽ എന്ത്?
Q ➤ 54 പൗലൊസ് എന്തിനാണ് ദുഷ്പ്രവർത്തിക്കാരനെപ്പോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നത്?
Q ➤ 55 ബന്ധനം ഇല്ലാത്തത് എന്തിന്?
Q ➤ 56 ക്രിസ്തുവിലുള്ള രക്ഷ നിത്യതേജസ്സോടെ ലഭിക്കുന്നത് ആർക്കാണ്?
Q ➤ 57 കർത്താവിനോടുകൂടെ വാഴണമെങ്കിൽ എന്തു ചെയ്യണം?
Q ➤ 58 നാം അവനോടുകൂടെ മരിച്ചാൽ?
Q ➤ 59 നാം തള്ളിപ്പറഞ്ഞാൽ ?
Q ➤ 60 ദൈവം ആരെയാണ് തള്ളിപ്പറയുന്നത്?
Q ➤ 61 നാം അവിശ്വസ്തർ ആയാലും വിശ്വസ്തൻ ആയിത്തീരുന്നത് ആരാണ്?
Q ➤ 62 ആരുടെ സ്വഭാവമാണ് ത്യജിക്കാൻ കഴിയാത്തത്?
Q ➤ 63 കേൾക്കുന്നവരെ മറിച്ചുകളയുന്നതും ഒന്നിനും പ്രയോജനമില്ലാത്തതുമായ കാര്യം?
Q ➤ 64 വാഗ്വാദം നടത്തരുതെന്ന് ആരാണ് ഓർമ്മപ്പെടുത്തുന്നത് ?
Q ➤ 65 സത്വവചനത്തെ എങ്ങനെയാണ് പ്രസംഗിക്കേണ്ടത്?
Q ➤ 66 അഭക്തിയിൽ മുതിർന്നുവരുന്നതാര്?
Q ➤ 67 ആരുടെ വാക്കുകളാണ് അർബുദവ്യാധിയെ പോലെ തിന്നുകൊണ്ടിരിക്കുന്നത്?
Q ➤ 68 ഭക്തിവിരുദ്ധമായി വൃഥാലാപിക്കുന്നവർക്ക് രണ്ടു ഉദാഹരണങ്ങൾ ഏവ?
Q ➤ 69 പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞ് ചിലരുടെ വിശ്വാസം മറിച്ചുകളഞ്ഞവരാരെല്ലാം?
Q ➤ 70 ആരുടെ അടിസ്ഥാനമാണ് സ്ഥിരമായി നിൽക്കുന്നത്?
Q ➤ 71 തനിക്കുള്ളവരെ അറിയുന്നത് ആരാണ്?
Q ➤ 72 കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എന്താണ് വിട്ടകലേണ്ടത്?
Q ➤ 73 മാനപാത്രത്തിന്റെ പ്രത്യേകത?
Q ➤ 74 നല്ല വേലയ്ക്കു ഒരുങ്ങിയിരിക്കുന്ന പാത്രം ഏതാണ്?
Q ➤ 75 തന്നെത്താൻ വെടിപ്പാക്കുന്നവൻ ആരാണ്?
Q ➤ 76 മാനപാത്രം വിട്ടകലേണ്ട കാര്യം ഏതാണ്?
Q ➤ 79 കർത്താവിന്റെ ദാസൻ എങ്ങനെ ആയിരിക്കണം?
Q ➤ 80 പിശാചിനാൽ പിടിപെട്ട് കുടുങ്ങിപ്പോയവർ ആരാണ്?
Q ➤ 81 വിരോധികളെ സൗമ്യതയോടെ പഠിപ്പിക്കേണ്ടവൻ ആരാണ്?