Malayalam Bible Quiz John Chapter 9

Q ➤ 421 റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആരു പാപം ചെയ്തു എന്ന് യേശുവിനോട് ചോദിച്ചതാര്?


Q ➤ 422 എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളിടത്തോളം നാം ചെയ്യേണ്ടതാകുന്നു. ആരു പറഞ്ഞു?


Q ➤ 423 നാം പകൽ ഉള്ളിടത്തോളം ചെയ്യേണ്ടത് ആരുടെ പ്രവൃത്തിയാണ്?


Q ➤ 424 ആർക്കും പ്രവൃത്തിച്ചുകൂടാത്ത സമയം ഏത്?


Q ➤ 425 ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചമായവൻ ആര്?


Q ➤ 426 പിറവിയിലെ കുരുടനെ യേശു എങ്ങനെയാണ് സൗഖ്യമാക്കിയത്?


Q ➤ 427 എന്തുകൊണ്ടാണ് യേശു ചേറുണ്ടാക്കിയത് ?


Q ➤ 428 യേശു കുരുടനോട് ഏത് കുളത്തിൽ പോയി കഴുകുവാനാണ് പറഞ്ഞത് ?


Q ➤ 429 അയക്കപ്പെട്ടവൻ എന്ന വാക്കിന്റെ മറ്റൊരു പദം?


Q ➤ 430 ശിലോഹാം കുളത്തിൽ പോയി കണ്ട് കഴുകിയവൻ?


Q ➤ 431 ശിലോഹാം കുളത്തിൽ പോയി കണ്ണുകഴുകാൻ പറഞ്ഞതാര്?


Q ➤ 432 ശിലോഹാം എന്നതിനർത്ഥം?


Q ➤ 433 കുരുടനെ കണ്ടിട്ട് ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്ന് ആരൊക്കെയാണ് പറഞ്ഞത് ?


Q ➤ 434. യേശു എന്ന മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിൻമേൽ പൂശി. ആരുടെ വാക്ക്?


Q ➤ 435 പിറവികുരുടനെ യേശു സൗഖ്യമാക്കിയത് ഏതു ദിവസം?


Q ➤ 436 ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ട് ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല. ആരു പറഞ്ഞു?


Q ➤ 437 യേശുവിനെക്കുറിച്ചുള്ള കുരുടന്റെ അഭിപ്രായം?


Q ➤ 438 പിറവിയിലെ കുരുടൻ സൗഖ്യമായിട്ടും അവൻ സൗഖ്യമായി എന്ന് വിശ്വസിക്കാഞ്ഞത് ആരാണ് ?


Q ➤ 439 അവനു പ്രായം ഉണ്ടല്ലോ അവനോടു ചോദിപ്പിൻ ആരു പറഞ്ഞു?


Q ➤ 440 യെഹൂദന്മാർ തമ്മിൽ പറഞ്ഞാത്തിരുന്നതെന്ത്?


Q ➤ 441 കാഴ്ച പ്രാപിച്ച കുരുടനായ മനുഷ്യനോട് ദൈവത്തിനു മഹത്വം കൊടുക്ക എന്നു പറഞ്ഞത് ആര്?


Q ➤ 442 നിങ്ങൾക്കും യേശുവിന്റെ ശിഷ്യനാകുവാൻ മനസ്സുണ്ടോ എന്ന് യെഹൂദന്മാരോട് ചോദിച്ചതാര്?


Q ➤ 443 ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ എന്ന് പറഞ്ഞവരാര് ?


Q ➤ 444 ദൈവം ആരോട് സംസാരിച്ചുവെന്നാണ് യെഹൂദന്മാർ അറിഞ്ഞിരുന്നത്?


Q ➤ 445 ആരുടെ പ്രാർത്ഥനയാണ് ദൈവം കേൾക്കാത്തത്?


Q ➤ 446 ആരുടെ പ്രാർത്ഥന ദൈവം കേൾക്കുന്നു?


Q ➤ 447 ലോകം ഉണ്ടായതു മുതൽ കേട്ടിട്ടില്ലാത്ത സംഗതികളിൽ ഒന്ന് ?


Q ➤ 448 'നീ മുഴുവനും പാപത്തിൽ പിറന്നവൻ എന്ന് ആര് ആരോടാണ് പറഞ്ഞത് ?


Q ➤ 449 ദൈവപുത്രൻ ആരാണെന്ന് അറിഞ്ഞാൽ അവനിൽ വിശ്വസിക്കാം എന്ന് പറഞ്ഞതാര് ?


Q ➤ 450 ന്യായവിധിക്കായി ഈ ലോകത്തിൽ വന്നതാര് ?


Q ➤ 451 കാണാത്തവൻ കാണുവാനും കാണുന്നവർ കുരുടർ ആക്കും എന്ന് ആര് ആരോടാണ് പറഞ്ഞത് ?


Q ➤ 452 'ഞങ്ങളും കുരുടരോ എന്ന് ആരാണ് യേശുവിനോട് ചോദിച്ചത് ?


Q ➤ 453 'നിങ്ങൾ കുരുടൻ ആയിരുന്നുവെങ്കിൽ നിങ്ങൾക്ക് പാപം ഇല്ലായിരുന്നു. ആര് ആരോടാണ് പറഞ്ഞത് ?