Explore the Bible like never before with our Malayalam Bible Study Questions, tailored to enhance your study sessions and discussions.
Q ➤ 41. ശലോമോൻ രാജാവ് "മരണ ദൂതനു തുല്യം ചെയ്തിരിക്കുന്ന സ്വഭാവമെന്ത്?
Q ➤ 42. സകല സംഗീതക്കാരും സംഗീതക്കാരികളും അവരുടെ വിലാപങ്ങളിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തണമെന്നൊരു ചട്ടം യിസ്രായേലിലുണ്ട്. ഇദ്ദേഹമാരാണ്?
Q ➤ 43. സമകാലികനായിരുന്ന പ്രവാചകന്റെ പേര് സ്വന്തം മകന് നൽകിയ ഒരു രാജാവുണ്ട്. മകന്റെ/ പ്രവാചകന്റെ പേരെന്ത്?
Q ➤ 44. 'സമയം തെറ്റി വരുന്നവൻ' എന്ന് പേർ വിളിപ്പിൻ എന്ന് പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ച്?
Q ➤ 45. സഹോദരിമാരായി ചിത്രീകരിച്ചിരിക്കുന്ന മൂന്ന് പട്ടണങ്ങൾ യെഹസ്കയേലിലുണ്ട്. ആരാണീ സഹോദരിമാർ?
Q ➤ 46. സാത്തന് പള്ളിയുള്ളതെവിടെ?
Q ➤ 47. സ്ത്രീധനമായ് 100 ചോദിച്ചു, 200 കൊടുത്തു. കൊടുത്തതാര്?
Q ➤ 48. സ്വന്തം അപ്പനെത്തന്നെ അമ്മായപ്പനായ് ലഭിപ്പാൻ ഭാഗ്യം ലഭിച്ചൊരു മകളുണ്ട്. സ്വന്തം അമ്മയെ അമ്മായമ്മയായ് കിട്ടിയില്ല താനും. അമ്മയപ്പനാര്?
Q ➤ 49. സ്വന്തം കുഞ്ഞുങ്ങളെ സ്നേഹിക്കുന്നില്ലെന്ന് മാത്രമല്ല, തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുകയും ചെയ്യും. ദൈവം വിവേകം നൽകാത്തതാണ് കാരണം ആരാണീ മാതാവ്?
Q ➤ 50. സ്വന്തം രാജധാനിക്ക് തീവച്ച് അതിൽ കിടന്ന് മരിച്ച രാജാവാര്?